കുവൈത്ത് സിറ്റി: കുവെെത്തിൽ 10 ടൺ മത്സ്യവും ചെമ്മീനും പിടിച്ചെടുത്ത് നശിപ്പിച്ചു. ഷർഖ് മാർക്കറ്റിന് സമീപം മത്സ്യ ഗതാഗത വാഹനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ അപ്രതീക്ഷിത പരിശോധനയിലാണ് ഇവ പിടികൂടിയത്.
നാല് റഫ്രിജറേറ്റഡ് ട്രക്കുകളിലെ മുഴുവൻ സാധനങ്ങളും പിടിച്ചെടുത്തു.
മനുഷ്യ ഉപഭോഗത്തിന് അനുയോജ്യമല്ലാത്ത ഈ മത്സ്യങ്ങൾ പ്രാദേശിക മത്സ്യ മാർക്കറ്റിൽ വിൽക്കുന്നത് തടയാൻ കഴിഞ്ഞതായും ജനറൽ അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ (GAFN) അറിയിച്ചു.
കടൽവിഭവങ്ങൾ നശിപ്പിക്കുന്നതിനും അവയുടെ വിപണനം തടയുന്നതിനും പിഴ ചുമത്തുന്നതിനും ഉടനടി നിയമനടപടികൾ സ്വീകരിച്ചതായി ക്യാപിറ്റൽ ഗവർണറേറ്റ് ഇൻസ്പെക്ഷൻ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ അലി അൽ കന്ദരി പറഞ്ഞു.






