Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാമപുരത്ത് ക്രിസ്മസ് ആഘോഷം വർണ്ണാഭമായി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: യൂറോപ്യൻ മാതൃകയിൽ കുതിരവണ്ടിയിലേറിയെത്തിയ ക്രിസ്മസ് പാപ്പയും 500 ചതുരശ്ര അടിയിൽ തീർത്ത കൂറ്റൻ പുൽക്കൂടും മാർ ആഗസ്തിനോസ് കോളേജിലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടി. കോളേജ് വിദ്യാർത്ഥി യൂണിയന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ വൈവിധ്യമാർന്ന കാഴ്ചകൾ കൊണ്ട് ശ്രദ്ധേയമായി. വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് നടത്തിയ ടൗൺ ക്രിസ്മസ് കരോൾ കാണികളിൽ കൗതുകമുണർത്തി. ആഘോഷങ്ങളുടെ ഭാഗമായി കരോൾ ഗാനമത്സരം, പുൽക്കൂട് മത്സരം, വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ എന്നിവയും അരങ്ങേറി.

കോളേജ് മാനേജർ ഫാ. ബർക്മെൻസ് കുന്നുംപുറം ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഫാ. ജോസഫ് ആലഞ്ചേരി, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റർമാരായ രാജീവ് ജോസഫ്, പ്രകാശ് ജോസഫ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. സ്റ്റാഫ് കോർഡിനേറ്റർമാരായ ജോബിൻ പി മാത്യു, ഷിബു കല്ലറക്കൽ, ഷീബ തോമസ്, സുമേഷ് സി.എൻ എന്നിവരും കോളേജ് ചെയർമാൻ ശ്രാവൺ ചന്ദ്രൻ ടി.ജെ, വൈസ് ചെയർപേഴ്സൺ അനിറ്റ ഉണ്ണി, യൂണിയൻ ഭാരവാഹികൾ തുടങ്ങിയവരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി സംസാരിച്ചു.

Recent News

Advertisement
WhiteswanTV Footer