സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഒറ്റപ്പാലത്ത് സ്ഥാനാർഥിത്വം ഉറപ്പിച്ച് മേജർ രവി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: ഒറ്റപ്പാലം മണ്ഡലത്തിലെ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമായി. കേന്ദ്രമന്ത്രി സുരേഷ് ഗോപി ചുമരെഴുതി പ്രചാരണ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സംവിധായകൻ മേജർ രവിയും സജീവമായി പങ്കെടുത്തു.

പാലക്കാട്–കുളപ്പുള്ളി റോഡിന് സമീപം സെൻഗുപ്ത റോഡിന് എതിർവശത്തായിരുന്നു ചുമരെഴുത്ത് ഉദ്ഘാടനം. ചടങ്ങിന് ശേഷം പ്രതികരിച്ച മേജർ രവി, തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സിനിമാരംഗത്തെയും സൈനികരംഗത്തെയും നിരവധി പേർ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.

ഒറ്റപ്പാലം മണ്ഡലത്തിലെ സ്ഥാനാർഥിയെ ബിജെപി നേതൃത്വം ഉടൻ പ്രഖ്യാപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ആര് സ്ഥാനാർഥിയായാലും എൻഡിഎയുടെ വിജയത്തിനായി പ്രചാരണ രംഗത്ത് സജീവമായി പ്രവർത്തിക്കുമെന്ന് മേജർ രവി കൂട്ടിച്ചേർത്തു.

ഒറ്റപ്പാലവുമായി തനിക്ക് വലിയ ആത്മബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആദ്യമായാണ് മത്സരിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ട് എന്ന് പറയുന്നതെന്നും പ്രചാരണം ആരംഭിച്ചാൽ സിനിമാരംഗത്തുകാരും മുൻ സൈനികരും അടക്കം പലരും പ്രചാരണത്തിനിറങ്ങുമെന്ന് പ്രതീക്ഷിക്കുന്നതായും മേജർ രവി വ്യക്തമാക്കി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.