Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

രാഹുല്‍ ഗാന്ധി തന്റെ പ്രവര്‍ത്തകരെ നിയന്ത്രിക്കണം; കത്തുമായി അമല അക്കിനേനി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഹൈദരാബാദ്: നാഗചൈതന്യ-സാമന്ത വിവാഹമോചനവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് മന്ത്രി കൊണ്ട സുരേഖ നടത്തിയ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കത്തെഴുതി നടിയും നാഗാര്‍ജുനയുടെ ഭാര്യയുമായ അമല അക്കിനേനി. ഇത്തരത്തിലുള്ള പരാമര്‍ശങ്ങളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ രാഹുല്‍ ഇടപെട്ട് നിയന്ത്രിക്കണമെന്നാണ് അമലയുടെ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഒരു മന്ത്രി ഇത്തരത്തില്‍ പെരുമാറുന്നു എന്നത് തന്നെ ഞെട്ടിച്ചുവെന്ന് അമല കത്തില്‍ പറയുന്നു. വിവാദ പരാമര്‍ശം നടത്തിയ തെലങ്കാന മന്ത്രി കൊണ്ട സുരേഖ മാപ്പ് പറയണമെന്നും അമല കത്തില്‍ ആവശ്യപ്പെട്ടു.

സാമന്തയുടെയും നാഗചൈതന്യയുടെയും വിവാഹമോചനത്തിന് കാരണം തെലങ്കാന മുന്‍ മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവുവിന്റെ മകനും ബി ആര്‍ എസ് നേതാവുമായ കെ ടി രാമറാവു ആണെന്നായിരുന്നു കൊണ്ട സുരേഖയുടെ ആരോപണം.

ആരോപണത്തിന് പിന്നാലെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശം ഉയര്‍ന്നതോടെ സാമന്തയോട് മാപ്പ് ചോദിക്കുന്നുവെന്നും സാമന്ത തനിക്ക് പ്രചോദനമാണെന്നും പറഞ്ഞു കൊണ്ട് കൊണ്ട സുരേഖ രംഗത്ത് വന്നിരുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix