സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

ഇന്ത്യയ്‌ക്കെതിരായ പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്‍

ന്ത്യയ്‌ക്കെതിരായ മൂന്നാം ടെസ്റ്റും വിജയിച്ച് പരമ്പര തൂത്തുവാരാനാകുമെന്ന് ന്യൂസിലന്റ് പരിശീലകന്‍ ഗാരി സ്റ്റെഡ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് യോഗ്യത നേടാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 2021 ലെ ആദ്യ ലോക ടെസ്റ്റ് ചാമ്പ്യന്‍മാരായിരുന്നു ന്യൂസിലന്റ്. നവംബര്‍ ഒന്ന് മുതല്‍ മുംബൈയിലാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തണമെങ്കില്‍ ന്യൂസിലന്റിന് ശേഷിക്കുന്ന നാല് ടെസ്റ്റ് മത്സരങ്ങളും ജയിക്കണം. ഇന്ത്യയ്‌ക്കെതിരായ അവസാന ടെസ്റ്റ് കൂടാതെ ഇംഗ്ലണ്ടിനെതിരായ മൂന്ന് ടെസ്റ്റുകളാണ് ചാമ്പ്യന്‍ഷിപ്പില്‍ കീവികള്‍ക്ക് അവശേഷിക്കുന്നത്. ആദ്യ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും സമാനമായ അവസ്ഥ മറികടന്നാണ് ന്യൂസിലന്റ് ഫൈനലിന് യോഗ്യത നേടിയത്. അവസാന നാല് ടെസ്റ്റുകളും ജയിച്ച് ഫൈനലിലെത്തിയ ന്യൂസിലന്റ് അന്ന് ഇന്ത്യയെ തകര്‍ത്താണ് കിരീടം ചൂടിയത്.

നിലവില്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ സാങ്കേതികമായി ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയ്ക്കും സമാനമായ അവസ്ഥയാണ്. ശേഷിക്കുന്ന ആറ് ടെസ്റ്റുകളില്‍ നാലെണ്ണം ജയിക്കുകയും രണ്ടെണ്ണം സമനിലയാക്കുകയും ചെയ്താല്‍ മാത്രമേ ഇന്ത്യയുടെ ഫൈനല്‍ പ്രവേശനം സാധ്യമാകൂ. മുംബൈ ടെസ്റ്റിന് ശേഷം ഓസ്‌ട്രേലിയയ്‌ക്കെതിരെ അവരുടെ നാട്ടിലാണ് ബാക്കിയുള്ള അഞ്ച് ടെസ്റ്റുകള്‍ എന്നത് ഇന്ത്യയ്ക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പുകളിലെയും ഫൈനലിസ്റ്റുകളായിരുന്നു ഇന്ത്യ. ഇതുവരെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യ ഭദ്രമായിരുന്നെങ്കില്‍ ന്യൂസിലന്റിനെതിരായ പരമ്പര തോല്‍വി തിരിച്ചടിയായി. ഇന്ത്യയ്‌ക്കെതിരായ ബാംഗ്ലൂര്‍, പൂനെ ടെസ്റ്റുകളില്‍ ആധികാരിക വിജയം നേടിയ ന്യൂസിലന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര സ്വന്തമാക്കിയിരിക്കുന്നത്.

Advertisement

കാൽക്കുലേറ്റർ എടുത്തോളൂ, ഇനി കണക്കിന്റെ കളി

ചെന്നൈ: നാളെ സിംബാബ്വേക്കെതിരെ സൂപ്പർ എട്ടിലെ രണ്ടാം മത്സരത്തിന് ഇന്ത്യയിറങ്ങുമ്പോൾ കളി അങ്ങ് ​ഗ്രൗണ്ടിൽ മാത്രമല്ല, തലയിലും കാൽക്കുലേറ്ററിലും കൂടിയാണ്. നെറ്റ് റൺറേറ്റ് പോസിറ്റീവ് ആകണമെങ്കിൽ സിംബാബ്‌വേയെ ചെറിയ മാർജിനിൽ തോൽപ്പിച്ചാൽ പോര. ഇന്ത്യയാണ്

Read More »

ഉള്ളി കഴിക്കുന്നതിന് മുമ്പ് ഇത് ശ്രദ്ധിക്കണേ

നമ്മുടെ കറികളിലേയും സാലഡിലേയുമെല്ലാം ഒഴിവാക്കാനാവാത്ത ഒന്നാണ് ഉള്ളിയും സവാളയുമെല്ലാം. എന്നാൽ നല്ല ഉള്ളിയും കേടായത് എങ്ങനെ തിരിച്ചറിയാം? ഉള്ളിയിലും സവാളയിലും കറുത്ത നിറത്തിലുള്ള ഫം​ഗസ് കാണുന്നുണ്ടെങ്കിൽ അറിഞ്ഞോളൂ, അവ അപകടകാരികളാണ്. പുറമേയ്ക്ക് സാധാരണ ഉള്ളി

Read More »

കേരള സ്റ്റോറി 2 വിവാദം; പ്രദർശനം തടയാനുള്ള അധികാരം കോടതിക്കില്ല, പേര് മാറ്റില്ലെന്ന് നിർമാതാവ്

കൊച്ചി: കേരള സ്റ്റോറിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി നിർമ്മാതാവ്. ചിത്രം ഹൈക്കോടതി കാണുന്നതിൽ എതി‌ർപ്പറിയിച്ചാണ് നിർമാതാവ് വിപുൽ അമൃത്‌ലാൽ സത്യവാങ്മൂലം നൽകിയത്. ചിത്രം വിലയിരുത്താനുള്ള അധികാരം സെൻസർ

Read More »

പിണക്കം മാറ്റി ചൈനയ്ക്ക് കൈകൊടുക്കാൻ കേന്ദ്രം

ന്യൂ ഡൽഹി: രാജ്യത്തെ നിർമ്മാണ മേഖല കൂടുതൽ ശക്തിപ്പെടുത്താൻ ചൈനയില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് വരുത്താന്‍ ഇന്ത്യ. ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാനാണ് ഈ നീക്കമെന്ന് കേന്ദ്ര

Read More »

മികച്ച നടി വീണ ജോർജ് ; അധിക്ഷേപിച്ച് കെ.എസ്.യു ജില്ലാ പ്രസിഡന്റ്

കണ്ണൂര്‍: ആരോ​ഗ്യമന്ത്രി വീണാ ജോർജിനെതിരെ കെ.എസ്.യു നേതാവ് രം​ഗത്ത്. 2026 ലെ മികച്ച നടിക്കുള്ള പുരസ്‌കാരം വീണാ ജോർജ്ജിന് മാത്രം അവകാശപ്പെട്ടതാണെന്ന് കെ.എസ്.യു കണ്ണൂർ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് ഫേസ്ബുക്കിൽ കുറിച്ചു.

Read More »

കനത്ത പോരാട്ടത്തിനൊരുങ്ങാൻ കേരള കോൺഗ്രസുകൾ

നിയമസഭാ തിരഞ്ഞെടുപ്പ് എത്തിനിൽക്കേ കോൺഗ്രസിലും കേരള കോൺഗ്രസിലും ദിനംപ്രതി ആശങ്കകൾ ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. കേരള കോൺഗ്രസ് പ്രഖ്യാപിച്ച വിഐപി മണ്ഡലമായ ഇടുക്കിയിൽ ആരൊക്കെ മത്സരിക്കുമെന്നതാണ് ഇപ്പോഴത്തെ പ്രധാന ചോദ്യം. കേരള കോൺഗ്രസുകൾ

Read More »
Advertisement