Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ചോദ്യപേപ്പർ ചോർച്ച കേസ്: മുൻകൂർ ജാമ്യത്തിനായി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ് കോടതിയെ സമീപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: ചോദ്യ പേപ്പർ ചോർച്ചാ കേസിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി എംഎസ് സൊല്യൂഷൻസ് സിഇഒ ഷുഹൈബ്. കോഴിക്കോട് ജില്ലാ കോടതിയിലാണ് മുൻകൂർ ജാമ്യത്തിനായി ഷുഹൈബ് അപേക്ഷ നൽകിയിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ഷുഹൈബിനെ കസ്റ്റഡിയിലടുത്ത് ചോദ്യം ചെയ്യാനുള്ള നീക്കമാരംഭിച്ചതിന് പിന്നാലെയാണ് ഇയാൾ കോടതിയെ സമീപിച്ചിരിക്കുന്നത്. സ്ഥാപനത്തിലെ മറ്റു ജീവനക്കാരേയും ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് ക്രൈംബ്രാഞ്ച്.

ഷുഹൈബിന്‍റെ ലാപ് ടോപും മൊബൈല്‍ ഫോണുകളും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.ചോദ്യ പേപ്പര്‍ചോര്‍ച്ച സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ക്രൈംബ്രാഞ്ച് സംഘം ഷുഹൈബിന്‍റെ വീട്ടിലും എം എസ് സൊല്യൂഷന്‍സിന്‍റെ കൊടുവള്ളിയിലെ ഓഫീസിലും പരിശോധന നടത്തിയിരുന്നു. ഷുഹൈബിന്‍റെ മൊബൈല്‍ ഫോണ്‍, ലാപ് ടോപ്, ഹാർഡ് ഡിസ്ക് എന്നിവ പിടിച്ചെടുത്തു. അതെസമയം ഫോണിലെ വാട്സാപ് സന്ദേശങ്ങളുള്‍പ്പെടെ ഡിലീറ്റ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കും.

ഒളിവിലുള്ള ഷുഹൈബിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം. എം എസ് സൊല്യൂഷന്‍സില്‍ ക്ലാസെടുത്തിരുന്ന അധ്യാപകരെയുള്‍പ്പെടെ ചോദ്യംചെയ്യും. ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ സഹായം ലഭിച്ചിട്ടുണ്ടെന്ന സൂചന അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ക്രിസ്മസ് പരീക്ഷയുടെ എസ് എസ് എല്‍സി ഇംഗ്ലീഷ്, പ്ലസ് വണ്‍ കണക്ക് ചോദ്യ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ഈ ചോദ്യ പേപ്പറുകള്‍ എം എസ് സൊല്യൂഷന്‍സ് കൃത്യമായി പ്രവചിക്കുകയും ചെയ്തിരുന്നു.സ്വകാര്യ ടൂഷന്‍ സ്ഥാപന നടത്തിപ്പുകാരുള്‍പ്പെടെയുള്ള വലിയ സംഘം തന്നെ സംഭവത്തിനു പിന്നിലുണ്ടെന്ന സംശയം നിലനിൽക്കുന്നുണ്ട്. ചോദ്യ പേപ്പര്‍ പ്രവചിച്ച മറ്റ് സ്വകാര്യ ട്യൂഷന്‍ സ്ഥാപനങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുന്നു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix