Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സംസ്ഥാന സ്കൂൾ കലോത്സവം; മാർഗംകളി, ബാൻഡ് മേള മത്സരങ്ങളിൽ പങ്കെടുത്ത ആറു കുട്ടികൾ കുഴഞ്ഞുവീണു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് മാർഗംകളി മത്സരത്തിനെത്തിയ കുട്ടി കുഴഞ്ഞുവീണു. മത്സര ശേഷം വേദിയിൽ നിന്ന് ഇറങ്ങിയപ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് സ്കൂളിലെ സായ് വന്ദനയാണ് കുഴഞ്ഞുവീണത്. കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.

അതെസമയം മറ്റൊരു കുട്ടിക്കും ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടു. പട്ടം ഗവണ്മെന്റ് മോഡൽ ഗേൾസ് സ്കൂളിലെ തന്നെ വിദ്യാര്‍ത്ഥിയായ ആരാധന എന്ന കുട്ടിയേയും ആശുപത്രിയിലേക്ക് കൊണ്ടുപോയി.കൂടാതെ ബാൻഡ് മേളത്തിനെത്തിയ നാല് കുട്ടികളും കുഴഞ്ഞുവീണു. കോട്ടയം മൗണ്ട് കാർമൽ ഹൈസ്‌കൂളിലെ അധീന, അനന്യ, അനാമിക, ശ്രീലക്ഷ്മി എന്നീ കുട്ടികളാണ് കുഴഞ്ഞുവീണത്. തിരുവനന്തപുരം ജില്ലാ ജനറൽ ആശുപത്രിയിൽ ഇവരെ പ്രവേശിപ്പിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer