കണ്ണൂർ : എഡിഎം നവീൻ ബാബു ആത്‍മഹത്യ ചെയ്ത സംഭവത്തിൽ എഡിഎമ്മിനെ അപമാനിക്കാൻ പി പി ദിവ്യ ആസൂത്രിത നീക്കം നടത്തിയതായും കരുതിക്കൂട്ടിയാണ് യാത്രയയപ്പ് ചടങ്ങിൽ എത്തിയതെന്നും റിപ്പോർട്ട്. കൂടാതെ അന്നേ ദിവസം പരുപാടി ചിത്രീകരിച്ച കണ്ണൂർ വിഷനും പി പി ദിവ്യക്കെതിരെ മൊഴി നൽകിയിട്ടുണ്ട്.
നവീൻ ബാബുവിനെ കരുതിക്കൂട്ടി അപമാനിക്കാൻ ശ്രെമിച്ചു എന്നാണ് മൊഴി. അതേസമയം ചിത്രികരണം ദിവ്യ കൈപ്പറ്റിയതായും കണ്ണൂർ വിഷൻ മൊഴി നൽകിയിരുന്നു. റിപ്പോർട്ടിൽ പെട്രോൾ പമ്പ് അനുമതിക്കായി നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു തെളിവും ഇല്ലെന്നാണ് റിപ്പോർട്ട്. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണറുടേതാണ് കണ്ടെത്തൽ.






