Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Author: Greeshma Celine Benny

ഓണത്തിന് കൈത്താങ്ങ്; സംസ്ഥാനത്തെ ലോട്ടറി ക്ഷേമനിധി ഉത്സവബത്ത വർധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടെയും വിൽപനക്കാരുടെയും ക്ഷേമനിധി ബോർഡിലെ സജീവ അംഗങ്ങൾക്കും പെൻഷൻകാർക്കുമുള്ള ഓണം ഉത്സവ ബത്ത വർധിപ്പിച്ചു. ഏജന്റുമാരുടെയും വിൽപനക്കാരുടെയും ഉത്സവബത്ത 500 രൂപ ഉയർത്തി. 7500 രൂപ ലഭിക്കും. പെൻഷൻകാർക്കുള്ള ഉത്സവബത്ത 2500 രൂപയിൽനിന്ന്‌ 2750 രൂപയയായി വർധിപ്പിച്ചു. 37,000 സജീവ അംഗങ്ങൾക്കും 8700 പെൻഷൻകാർക്കുമാണ്‌ ആനുകൂല്യം ലഭിക്കുക. ഇതിനായി 30 കോടി രൂപ അനുവദിച്ചു.
Read more

‘ബാംഗ്ലൂർ ഹൈ’യ്ക്ക് ആരംഭം

ഷൈൻ ടോം ചാക്കോ, സിജു വിൽസൺ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രത്തിൻ്റെ പേര് പുറത്തുവിട്ടു. ‘ബാംഗ്ലൂർ ഹൈ’ എന്നാണ് ചിത്രത്തിന്റെ പേര്. വി കെ പ്രകാശ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ ഒരുങ്ങുന്ന പന്ത്രണ്ടാമത്തെ സിനിമ കൂടിയാണിത്. “സേ നോ ടു ഡ്രഗ്സ്” എന്ന ശക്തമായ സന്ദേശം നൽകുന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ. ഷൈൻ ടോം ചാക്കോ, സിജു വിൽസൺ, അനൂപ് മേനോൻ, ഐശ്വര്യ മേനോൻ തുടങ്ങിയ വൻതാരനിര ചിത്രത്തിൽ […]
Read more

പ്രതിപക്ഷ ബഹളത്തില്‍ പാ‍ർലമെൻ്റ് ഇന്നും സ്തംഭിച്ചു

ഡൽഹി: പാ‍ർലമെൻ്റ് ഇന്നും പ്രതിപക്ഷ ബഹളത്തിൽ തടസ്സപ്പെട്ടു. ഓപ്പറേഷന്‍ സിന്ദൂര്‍, പഹല്‍ഗാം, ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്ക്കരണം തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചയാവശ്യപ്പെട്ടാണ് പ്രതിപക്ഷം ലോക് സഭയില്‍ ബഹളം വച്ചത്. പ്രതിപക്ഷം പ്ലക്കാര്‍ഡുകളുമായി നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി. ഉപരാഷ്ട്രപതിയുടെ രാജിയുടെ കാരണം തേടി രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചു. ഉപാധ്യക്ഷന്‍ ഹരിവംശാണ് ഇന്ന് രാജ്യസഭ നിയന്ത്രിച്ചത്. ഉപരാഷ്ട്രപതി ജഗദീപ് ധൻകറിൻ്റെ രാജി അസാധാരണ സംഭവമാണെന്നും അതിന് പിന്നിൽ മറ്റെന്തോ കാരണമുണ്ടെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു.
Read more

ലിവ് ഇൻ പാട്നറെ ചതിച്ച യുവാവിനോട് കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ

ബെംഗളൂരു: ലിവ് ഇന്‍ പാട്നറെ ഉപദ്രവിച്ച യുവാവിനെതിരെയുള്ള കേസ് പിന്‍വലിക്കാം എന്ന് വാഗ്ദാനം നല്‍കി കൈക്കൂലി വാങ്ങിയ വനിതാ പൊലീസ് ഉദ്യോഗസ്ഥ അറസ്റ്റില്‍. ബെംഗളൂരുവിലെ സാവിത്രി ഭായ് എന്ന സബ് ഇന്‍സ്പെക്ടറെയാണ് കര്‍ണാടക ലോകയുക്ത പൊലീസ് അറസ്റ്റ് ചെയ്തത്. 1.25 ലക്ഷം രൂപയാണ് കൈക്കൂലിയായി വാങ്ങിയത്. മുഹമ്മദ് യൂനുസ് എന്ന പ്രതിക്കെതിരെയുള്ള കേസ് ഇല്ലാതാക്കാനാണ് ഇവര്‍ കൈക്കൂലി വാങ്ങിയത്. യൂനുസ് തന്നെയാണ് ഉദ്യോഗസ്ഥ കൈക്കൂലി ആവശ്യപ്പെട്ട വിവരം ലോകയുക്തയെ അറിയിച്ചത്.ബെംഗളൂരിലെ ഗോവിന്ദപുര സ്റ്റേഷനിലെ എസ്ഐ ആയിരുന്നു സാവിത്രി. […]
Read more

ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും

കൊളംബോ: ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ യോഗം ധാക്കയില്‍ നടത്താനുള്ള തീരുമാനത്തെ എതിര്‍ത്ത ബിസിസിഐ നിലപാടിനെ പിന്തുണച്ച് ശ്രീലങ്കയും അഫ്ഗാനിസ്ഥാനും. ധാക്കയില്‍ യോഗം നടത്താനുള്ള ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്‍റും പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്‌വിയുടെ തീരുമാനത്തിനാണ് തിരിച്ചടിയായത്. എന്നാല്‍ ബംഗ്ലാദേശിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ യോഗവേദി മാറ്റണമെന്ന് ഇന്ത്യ തുടര്‍ച്ചയായി അഭ്യര്‍ത്ഥിച്ചിട്ടും യോഗത്തിന് അധ്യക്ഷം വഹിക്കുന്ന പാക് ക്രിക്കറ്റ് ബോര്‍ഡ് അതിന് തയാറായില്ല. ധാക്കയില്‍ യോഗം നടത്തിയാല്‍ ബഹിഷ്കരിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഈ മാസം […]
Read more

‘ഗില്‍ കോഹ്‌ലിയെ കോപ്പിയടിക്കാന്‍ ശ്രമിക്കുന്നു’; രൂക്ഷ വിമര്‍ശനവുമായി മനോജ് തിവാരി

ഇന്ത്യന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ബാറ്റര്‍ മനോജ് തിവാരി. ശുഭ്മന്‍ ഗില്ലിന്റെ ആക്രമണോത്സുക ശൈലിക്കെതിരെയാണ് തിവാരി ആഞ്ഞടിച്ചത്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനായ വിരാട് കോഹ്‌ലിയെ ഗില്‍ അനുകരിക്കാന്‍ ശ്രമിക്കുകയാണെന്നാണും ഇത്തരത്തിലുള്ള പെരുമാറ്റം തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്നും തിവാരി പ്രതികരിച്ചു. ലോഡ്സ് ടെസ്റ്റിന്റെ മൂന്നാം ദിവസം മത്സരം അവസാനിപ്പിക്കുന്നതിന് തൊട്ടുമുൻപ് ഗില്ലും സാക് ക്രൗളിയും തമ്മിൽ വാക്കേറ്റമുണ്ടായത് വലിയ വാർത്തയായിരുന്നു. ഇംഗ്ലണ്ട് ബാറ്റർ വെറുതെ സമയം കളയുകയാണെന്ന് ആരോപിച്ച് ഗിൽ ചോദ്യം ചെയ്യുകയായിരുന്നു.
Read more

ഖത്തറിലെ പ്രമുഖ മലയാളി വ്യവസായി ഹൈ​ദ​ർ ഹാ​ജി​ അന്തരിച്ചു

ദോ​ഹ: ഖ​ത്ത​റി​ലെ ആ​ദ്യ​കാ​ല മ​ല​യാ​ളിയും വ്യവസായിയുമായ പി.പി.ഹൈദർ ഹാജി (90) ദോഹയിൽ അന്തരിച്ചു. ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ ബുദ്ധിമുട്ടുകളെ തുടര്‍ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. ഖബറട്ടം ഖത്തറില്‍ നടത്തി. 1962ൽ ​ക​പ്പ​ൽ വ​ഴി ഖ​ത്ത​റി​ൽ എ​ത്തി​യ ആ​ദ്യ​കാ​ല ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ ഒ​രാ​ളാ​ണ് ഹൈസൺ ഹൈദര്‍ ഹാജി ആദ്യകാല വ്യാപാര പ്രമുഖനും വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ്ഥാപകനുമായിരുന്നു അദ്ദേഹം. ഖ​ത്ത​റി​ലെ ആ​ദ്യ​ത്തെ സൂ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ളി​ൽ ഒ​ന്നാ​യ ഫാ​മി​ലി ഫു​ഡ്‌ സെ​ന്‍ററിന്‍റെ സ്ഥാ​പ​ക​നാ​ണ്‌. ഖ​ത്ത​റി​ലെ പ്ര​ഥ​മ ഇ​ന്ത്യ​ൻ സ്കൂ​ളാ​യ എം.​ഇ.​എ​സി​ന്റെ […]
Read more

പുതിയ മഴ മുന്നറിയിപ്പ്; കേരളത്തിൽ ജൂലൈ 26 വരെ കനത്ത മഴ തുടരും

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്ത്. ഇനിയുള്ള ദിവസങ്ങളിലും ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇന്ന് മുതൽ ജൂലൈ 26 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, യെല്ലോ അലർട്ടുകൾ നൽകിയിട്ടുണ്ട്. ജൂലൈ 24 ഓടെ വടക്കൻ ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്നാണ് അറിയിപ്പ്. ഇന്ന് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയും മറ്റന്നാളും പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, […]
Read more

വിഎസ്സിനെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചു, ഹമീദ് വാണിയമ്പലത്തിൻ്റെ മകനെതിരെ പരാതി

വണ്ടൂർ: അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ സാമൂഹിക മാധ്യമത്തിൽ അധിക്ഷേപിച്ച യുവാവിനെതിരെ പരാതി. ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്പലത്തിൻ്റെ മകൻ യാസീൻ അഹമ്മദാണ് സാമൂഹിക മാധ്യമത്തിലൂടെ വിഎസ്സിനെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഡിവൈഎഫ്ഐ മലപ്പുറം വണ്ടൂർ പോലീസിൽ പരാതി നൽകി.
Read more

കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ

കുവൈത്ത് സിറ്റി: കുവൈത്തിൻ്റെ ജനസംഖ്യ 5 ദശലക്ഷം കവിഞ്ഞതായി കണക്കുകൾ. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ ആണ് കണക്കുകൾ പുറത്ത് വിട്ടത്. ഈ വർഷം ആദ്യ പകുതിയോടെയാണ് ജനസംഖ്യയാണ് 5.098 ദശലക്ഷമായി കവിഞ്ഞത്. ആകെ ജനസംഖ്യയുടെ 30 ശതമാനം പൗരന്മാരാണ്, ഇത് 1.55 ദശലക്ഷം വരും. ജനസംഖ്യയുടെ 17 ശതമാനം 15 വയസ്സിൽ താഴെയുള്ളവരും, 80 ശതമാനം 15-നും 64-നും ഇടയിലുള്ളവരും ആണ്. 65 വയസ്സിന് മുകളിലുള്ളവർ ജനസംഖ്യയുടെ 3 ശതമാനം മാത്രമാണ്. ആകെ ജനസംഖ്യയുടെ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix