Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: 2025

2025; പുതുവർഷം ആദ്യമെത്തുക കിരീബാത്തി ദ്വീപിൽ, ഏറ്റവും ഒടുവിൽ ബേക്കർ ദ്വീപ്, ഹൗലാൻഡ് ദ്വീപ് എന്നിവിടങ്ങളിൽ

പുതു വർഷത്തെ വരവേൽക്കാൻ തയ്യാറെടുത്ത് ലോകം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് മൂന്നരയ്ക്ക് കിരീബാത്തി ദ്വീപിലാണ് 2025 പുതുവർഷം ആദ്യം എത്തുക. ഇന്ത്യൻ സമയം 4:30ഓടെ ന്യൂസിലാന്റും ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിലും പുതുവർഷം പിറക്കും. എട്ടരയോടെ ജപ്പാനും ഒമ്പതരയുടെ ചൈനയും പുതുവർഷത്തെ സ്വീകരിക്കും. ഇന്ത്യൻ സമയം പുലർച്ചെ അഞ്ചരയോടെ ആയിരിക്കും ലണ്ടൻ നഗരം പുതു വർഷത്തെ വരവേൽക്കുന്നത്. രാവിലെ പത്തരയ്ക്ക് ആയിരിക്കും അമേരിക്കയിൽ പുതുവർഷം എത്തുക. ഏറ്റവും ഒടുവിലായി പുതുവർഷം എത്തുന്നത് അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കർ ദ്വീപ് ഹൗലാൻഡ് […]
Read more

2025 ജനുവരി; രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ക്ക് അവധി

2025 ജനുവരിയിൽ രാജ്യത്ത് മൊത്തം 15 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. പ്രാദേശിക, ദേശീയ അവധികള്‍ ഉൾപ്പെടെയുള്ള കണക്കുകളാണിത്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജനുവരിയിൽ 15 ബാങ്ക് അവധികള്‍. എന്നാൽ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. കേരളത്തിൽ പൊതുവെ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബാങ്കിന് അവധിയാണ്.
Read more

പാചകവാതകം മുതൽ റീചാർജ് വരെ വമ്പിച്ച മാറ്റങ്ങളുമായി വരുന്നു 2025

രാജ്യം മുഴുവൻ 2025 നെ വരവേൽക്കാനുള്ള തയാറെടുപ്പിലാണ് .പലസ്ഥലങ്ങളിലും ആഘോഷങ്ങൾ തുടങ്ങി കഴിഞ്ഞു .എന്നാൽ ഇനി വരുന്ന വർഷം സാധാരണക്കാരനെ സംബന്ധിച്ച് കുറച്ച കടുപ്പം തന്നെയാണ് . നിത്യജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത പല സാധനങ്ങൾക്കും ഇരട്ടിവിലയാകുകയാണ് ഇത് സാദാരണക്കാരൻ തീർച്ചയായും ഒരു ഇരുട്ടടി തന്നെയാണ് .ജിഎസ്‌ടി നിരക്കുകള്‍ മുതല്‍ വിസ നിയമങ്ങളും മൊബൈല്‍ ഡാറ്റ നിരക്കുകളിലെ മാറ്റങ്ങളുമൊക്കെ 2025 ജനുവരി ഒന്ന് മുതല്‍ കുടുംബ ബഡ്ജറ്റിനെയും ബാധിച്ചേക്കും. നിത്യജീവിതത്തിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു കാര്യമാണ് പാചക വാതകം […]
Read more

ഡാര്‍ക്ക്‌ ഹ്യൂമര്‍ വൈബുമായി പ്രാവിൻകൂട് ഷാപ്പ് :ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും

അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ്സിന്റെ ബാനറില്‍ അൻവർ റഷീദ് നിർമ്മിച്ച്‌ നവാഗതനായ ശ്രീരാജ് ശ്രീനിവാസൻ സംവിധാനം ചെയ്ത ‘പ്രാവിൻകൂട് ഷാപ്പ്’ ജനുവരി 16ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചെമ്പൻ വിനോദ് ജോസ് ,ബേസിൽ ജോസഫ് , സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.ഡാർക്ക് ഹ്യൂമർ ജോണറില്‍ ഉള്ള ചിത്രം ഒരു കള്ളുഷാപ്പിനെ ചുറ്റിപ്പറ്റി നടക്കുന്ന കുറ്റകൃത്യവും, തുടര്‍ന്നുള്ള അന്വേഷണവും മറ്റുമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്ന സൂചനയാണ് ട്രെയിലര്‍ നല്‍കിയിരുന്നത്. ചാന്ദ്നി ശ്രീധരൻ, ശിവജിത് പത്മനാഭൻ, ശബരീഷ് […]
Read more

റേഷൻ ഇടപാടില്‍ മാറ്റങ്ങള്‍; 2025 മുതല്‍ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും

2025 ജനുവരി ഒന്നു മുതല്‍ റേഷൻ കാർഡ് സ്കീമിന് കീഴില്‍ സർക്കാർ പുതിയ നിയമങ്ങള്‍ നടപ്പിലാക്കും. റേഷൻ കാർഡ് സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയാനും അർഹരായവരിലേക്ക് മാത്രം റേഷൻ എത്തുകയെന്ന ലക്ഷ്യവും മുൻനിർത്തിയാണ് എല്ലാ റേഷൻ കാർഡ് ഉടമകള്‍ക്കും സർക്കാർ ഇ കെവൈസി നിർബന്ധമാക്കിയത്.ഇതിലൂടെ റേഷൻ വിതരണ സംവിധാനം പൂർണമായും സുതാര്യമാക്കുക എന്നതാണ് ലക്ഷ്യം.റേഷൻ കാർഡ് ഉടമകള്‍ ഇ കെവൈസി പൂർത്തിയാക്കണം. കൃത്യസമയത്ത് ഇ കെവൈസി പൂർത്തിയാക്കാത്തവരുടെ പേര് റേഷൻ കാർഡ് ലിസ്റ്റില്‍ നിന്ന് നീക്കം ചെയ്യും. […]
Read more

Recent News

Advertisement
WhiteswanTV Footer – Isolated & WordPress Ready