വെസ്‍റ്റിൻഡീസിന് വീണ്ടും തിരിച്ചടി; ലോകകപ്പ് കളിക്കാൻ ക്വാളിഫയർ കടക്കണം
ദുബായ്: തുടർച്ചയായ മൂന്നാം ലോകകപ്പിലും നേരിട്ട് യോഗ്യത നേടാനാകാതെ പഴയ പടക്കുതിരകളായ വെസ്റ്റിൻഡീസ്. 2027 ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാനുള്ള അവസരം നഷ്ടപ്പെട്ടതോടെയാണ് വെസ്റ്റ് ഇൻഡീസ് വീണ്ടും ക്വാളിഫയർ പോരാട്ടത്തിലേക്ക് പോകുന്നത്. തുടർച്ചയായ മൂന്നാം ലോകകപ്പ് സൈക്കിളിലാണ് രണ്ട് തവണ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ് നേരിട്ടുള്ള യോഗ്യത നേടാതെ പ്രതിസന്ധിയിലാകുന്നത്. അയർലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ അഫ്ഗാനിസ്ഥാൻ 92 റൺസിന് വിജയിച്ചതോടെയാണ് വെസ്റ്റ് ഇൻഡീസിന്റെ നേരിട്ടുള്ള യോഗ്യതാ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. നിലവിൽ 77 പോയിന്റുമായി ഐസിസി ഏകദിന […]
Read more






