Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: A K Shaneeb

പാലക്കാടൻ പോര്: പാളയം വിട്ടവർ കോൺഗ്രസ്സിന് പണി കൊടുക്കുമോ? സതീശനോട് യുദ്ധപ്രഖ്യാപനം..

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് പുറത്താക്കിയ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെഎ ഷാനിബ്. പ്രതിപക്ഷ നേതാവിനും ഷാഫി പറമ്പിലിനും എതിരെ ആഞ്ഞടിച്ച ശേഷമാണ് ഷാനിബ് സ്വതന്ത്രനായി മത്സരിക്കുമെന്ന പ്രഖ്യാപനം നടത്തിയത്. വിഡി സതീശന് ധാര്‍ഷ്ട്യം, മുഖ്യമന്ത്രിയാകാന്‍ എല്ലാവരെയും ചവിട്ടി മെതിച്ചു, ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേക്ക് നീങ്ങുന്നു, സതീശനും ഷാഫി പറമ്പിലും തീരുമാനിക്കുന്നത് പോലെയാണ് കാര്യങ്ങള്‍ നടക്കുന്നത്, തന്റെ സമുദായത്തില്‍ നിന്ന് മറ്റൊരു യുവനേതാവും വളര്‍ന്ന് വരാന്‍ ഷാഫി അനുവദിക്കുന്നില്ല, ഇങ്ങനെ […]
Read more

വി ഡി സതീശന് പാലക്കാട് പാളും; സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനൊരുങ്ങി എ കെ ഷാനിബ്

പാലക്കാട് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കോണ്‍ഗ്രസ് നേത്യത്വത്തിനുമെതിരെ ആഞ്ഞടിച്ച് എ. കെ ഷാനിബ്. കോണ്‍ഗ്രസ് പാളയം വിട്ട ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രിയാകാന്‍ വി ഡി സതീശന്‍ എല്ലാവരെയും ചവിട്ടി മെതിച്ച് മുന്നേറുന്നുവെന്നും അതിനായി ബിജെപിയുമായി ചേര്‍ന്ന് മുഖ്യമന്ത്രി പദത്തിലേയ്ക്ക് നീങ്ങുന്നുവെന്നും ഷാനിബ് ആരോപിച്ചു. ആളുകള്‍ നിലപാട് പറയുമ്പോള്‍ അവരെ പുറത്താക്കുന്നതാണു കോണ്‍ഗ്രസ് സമീപനം. പാര്‍ട്ടിക്കകത്തെ കുറെ പുഴുക്കള്‍ക്കും പ്രാണികള്‍ക്കും വേണ്ടിയാണു തന്റെ പോരാട്ടമെന്നും അദ്ദേഹം […]
Read more

കോണ്‍ഗ്രസിന് തിരിച്ചടി; എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും

പാലക്കാട്: കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍. മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ച് ആണ് എ കെ ഷാനിബ് രംഗത്തെത്തിയത്.പാര്‍ട്ടിക്കകത്ത് നടക്കുന്ന തെറ്റായ സമീപനങ്ങളില്‍ സഹികെട്ടാണ് പാര്‍ട്ടി വിടുന്നതെന്ന് ഷാനിബ് പ്രതികരിച്ചിരുന്നു. പി സരിന്‍ കോണ്‍ഗ്രസ് വിട്ട് പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ചതോടെയാണ് എ കെ ഷാനിബും പാര്‍ട്ടി വിട്ടത്. സംഭവത്തിന് പിന്നാലെ ഷാനിബിന് പിന്തുണയറിയിച്ച് കോണ്‍ഗ്രസ് പ്രാദേശിക നേതാവായിരുന്ന വിമല്‍ പി ജി […]
Read more

പാര്‍ട്ടി വിടാനൊരുങ്ങുന്നതിനിടെ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കി എ. കെ ഷാനിബ്

പാലക്കാട്: കോണ്‍ഗ്രസ് പാളയത്തില്‍ നിന്ന് വിടാനൊരുങ്ങുന്നു വാര്‍ത്തകള്‍ക്ക് പിന്നാലെ ഫേസ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രം മാറ്റി യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ കെ ഷാനിബ്. അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രമാണ് ഷാനിബ് പങ്കുവെച്ചിരിക്കുന്നത്. ഇന്ന് രാവിലെ 11.45 ഓടെ ഷാനിഖ് സിപിഐഎമ്മില്‍ ചേരുമെന്നാണ് സ്ഥിരീകരിച്ച വിവരം. പാര്‍ട്ടി വിടാനൊരുങ്ങുന്നതിനിടെ ഉമ്മന്‍ചാണ്ടിക്കൊപ്പമുള്ള ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചത് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. ഷാനിഖിന്റെ ഈ പ്രവ്യത്തിയെ പിന്തുണച്ചും എതിര്‍ത്തും നിരവധി പേര്‍ കമന്റ് ചെയ്യുന്നുണ്ട്. പാലക്കാട്ടെ നിഷ്‌കളങ്കരായ കോണ്‍ഗ്രസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix