ചേരാനല്ലൂർ അപകടം; വീണ്ടും മൊഴി നൽകി 17കാരൻ; മുൻപും കാർ, ബൈക്ക് ഓടിച്ചിരുന്നതായി സമ്മതം
കൊച്ചി: ചേരാനല്ലൂരിൽ ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ ജയബാലകൃഷ്ണൻ മരിച്ച സംഭവത്തിൽ 17കാരന്റെ മൊഴി അന്വേഷണസംഘം വീണ്ടും രേഖപ്പെടുത്തി. ഇന്നലെയാണ് പൊലീസ് വീണ്ടും മൊഴിയെടുത്തത്. പിതാവിന്റെ സാന്നിധ്യമില്ലാതെ മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയിരുന്നു. സോഷ്യൽ ബാക്ക്ഗ്രൗണ്ട് റിപ്പോർട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും മൊഴിയെടുത്തതെന്നാണ് പൊലീസ് വിശദീകരണം. നേരത്തെയും വാഹനം ഓടിച്ചിട്ടുണ്ടെന്ന് 17കാരൻ സമ്മതിച്ചതായാണ് വിവരം. കാർ, ബൈക്ക് എന്നിവ ഓടിച്ചിട്ടുണ്ടെന്നും ബൈക്കിൽ സ്കൂളിൽ പോയിട്ടുണ്ടെന്നും മൊഴി നൽകിയതായാണ് സൂചന. എന്നാൽ വാഹനമോടിക്കുന്ന വിവരം പിതാവിന് അറിയില്ലായിരുന്നുവെന്നും […]
Read more