Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: accused arrested

കളള്ഷാപ്പിലെ തർക്കം; തൃശ്ശൂരിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ

തൃശ്ശൂ‍ർ: മദ്യപാനത്തെ തുടർന്നുണ്ടായ തർക്കത്തിൽ അനിയനെ കൊന്ന ചേട്ടൻ പിടിയിൽ. ആനന്ദപുരം സ്വദേശി വിഷ്ണുവാണ് പൊലീസിന്റെ പിടിയിലായത്. തൃശ്ശൂർ ആനന്തപുരം കള്ള് ഷാപ്പിലാണ് കൊലപാതകം നടന്നത്. മദ്യപിച്ചുണ്ടായ തർക്കത്തിനൊടുവിലാണ് ജ്യേഷ്ഠൻ അനുജനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. വിഷ്ണുവിന്റെ സഹോദരൻ യദുകൃഷ്ണൻ ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം പ്രതി വിഷ്ണു ഒളിവിൽ പോയിരുന്നു.
Read more

ആലുവയിൽ ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ

കൊച്ചി: ആലുവയിൽ വൻ കഞ്ചാവ് വേട്ട. ഏഴ് കിലോയിലധികം കഞ്ചാവുമായി ഇതരസംസ്ഥാനക്കാരൻ പിടിയിൽ. എടത്തല നാലാം മൈൽ പരിസരത്തുവച്ച് വില്പനക്കായി കൊണ്ടുപോകുകയായിരുന്ന കഞ്ചാവാണ് പിടികൂടിയത്. വ്യവസായ മേഖലയിലെ തൊഴിലാളികൾക്കിടയിൽ ചെറിയ പായ്ക്കറ്റുകളാക്കി വൻതോതിൽ കഞ്ചാവ് വിൽപന നടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം നടന്നത്. എക്സൈസ് സ്പെഷ്യൽ സ്ക്വാഡാണ് അന്വേഷണത്തിന് നേത്യത്വം നൽകിയത്.
Read more

എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളെ പീഡിപ്പിച്ചു; അമ്മയുടെ ആൺ സുഹൃത്ത് അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് പത്തും പന്ത്രണ്ടും വയസുള്ള കുട്ടികള്‍ പീഡനത്തിനിരയായി. കുറുപ്പുംപടിയിലാണ് സംഭവം. പെണ്‍കുട്ടികളുടെ അമ്മയുടെ ആണ്‍ സുഹൃത്താണ് രണ്ടു വര്‍ഷത്തോളം കുട്ടികളെ പീഡിപ്പിച്ചത്. കുട്ടികള്‍ സഹപാഠികള്‍ക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പീഡന വിവരം അമ്മ മറച്ചുവെച്ചുവെന്നും പൊലീസ് സംശയിക്കുന്നുണ്ട്.
Read more

ഹിമാനി നര്‍വാളിന്റെ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

റോഹ്തക്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റില്‍. കേസ് അന്വേഷിക്കാന്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേ ഷണ സംഘം രൂപീകരിച്ചു. തുടരന്വേഷണത്തിനായി സൈബര്‍ പൊലീസിന്റെയും ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയുടെയും സഹായും തേടുമെന്നും പൊലീസ് അറിയിച്ചു മൃതദേഹം കണ്ടെത്തിയ സ്യൂട്ട് കേ്സ ഹിമാനയുടെതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസിലെ പ്രധാന തെളിവായിരുന്ന ഹിമാനിയുടെ ഫോണ്‍ പൊലീസ് വിണ്ടെടുത്തിരുന്നു. ശനിയാഴ്ച രാത്രി സംശയാസ്പദമായ നിലയില്‍ ഒരു നീല സ്യൂട്ട്കേസ് കണ്ടെന്ന് വഴിയാത്രക്കാര്‍ പൊലീസിനെ അറിയിച്ചതിനെ തുടര്‍ന്നാണ് ഹിമാനിയുടെ […]
Read more

രാഹുലിനെയും അഖിലേഷിനെയും കെജ്‌രിവാളിനെയും അധിക്ഷേപിച്ച് പോസ്റ്റ്; മൈസൂരുവിൽ ഒരാൾ അറസ്റ്റിൽ

ബെംഗളുരു: സമൂഹ മാധ്യമ പോസ്റ്റിനെ ചൊല്ലി കര്‍ണാടകയിലെ മൈസൂരുവില്‍ സംഘര്‍ഷം. ഉദയഗിരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ തിങ്കളാഴ്ച രാത്രിയോടെ ആയിരുന്നു സംഭവം. ഇന്‍ഡ്യ മുന്നണി നേതാക്കളായ രാഹുല്‍ ഗാന്ധി, അഖിലേഷ് യാദവ്, അരവിന്ദ് കെജ്രിവാള്‍ എന്നിവരുടെ ചിത്രങ്ങള്‍ മുസ്ലിം വിഭാഗത്തിന്റെ സൂചനകളോടെ 3 ഇഡിയറ്റ്‌സ് എന്ന തലക്കെട്ടില്‍ സുരേഷ് എന്നയാള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയായിരുന്നു. ഡല്‍ഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ്. ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് തിങ്കളാഴ്ച രാത്രി പ്രദേശത്തെ ഒരു വിഭാഗം ഉദയഗിരി പൊലീസ് സ്റ്റേഷന്‍ […]
Read more

കാരാട്ട് കുറീസ് ചിട്ടി തട്ടിപ്പ്: രണ്ടാം പ്രതി അറസ്റ്റില്‍

അനീഷ എം എ: സബ് എഡിറ്റർ പാലക്കാട്: കാരാട്ട് കുറീസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചിട്ടി തട്ടിപ്പ് കേസിലെ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ചുങ്കത്തറ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്താണ് പിടിയിലായത്. മറ്റു രണ്ടു പ്രതികളായ മുബഷിര്‍, സന്തോഷ് എന്നിവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പാലക്കാട് ടൗണ്‍ സൗത്ത് പൊലീസ് മലപ്പുറത്ത് നിന്നാണ് പ്രതി ശ്രീജിത്തിനെ പിടികൂടിയത്. പാലക്കാട് മഞ്ഞക്കുളം പള്ളിക്കു സമീപം പ്രവര്‍ത്തിച്ചിരുന്ന കാരാട്ട് കുറീസ് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ചിരുന്നു. ഈ തുക തിരിച്ചു […]
Read more

Recent News

Advertisement
WhiteswanTV Footer