പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം: അദാനി വിഷയം ചര്‍ച്ചയാക്കാന്‍ പ്രതിപക്ഷം
പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇന്നുമുതല്‍ ആരംഭിക്കും. ഗൗതം അദാനിക്കെതിരായ കൈക്കൂലി ഇടപാടും വഖഫ് ബില്ലും മണ്ണിപ്പൂര്‍ വിഷയവും അടക്കം സഭയില്‍ ചര്‍ച്ചയാകും. ബില്ലുകളില്‍ ശക്തമായ നിലപാട് അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. സിപിഐഎം ജനറല്‍ സെക്രട്ടറിയായിരുന്ന സീതാറാം യെച്ചൂരി ഉള്‍പ്പെടെ കഴിഞ്ഞ സമ്മേളന കാലത്തിന് ശേഷം അന്തരിച്ച അംഗങ്ങള്‍ക്കും മുന്‍ അംഗങ്ങള്‍ക്കും അനുശോചനം രേഖപ്പെടുത്തിയ ശേഷമായിരിക്കും ലോക്‌സഭാ നടപടികള്‍ ആരംഭിക്കുക. അദാനി വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും വലിയ പ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. വഖഫ് […]
Read more

