എഡിഎം നവീന് ബാബുവിന് അവസാന യാത്രയയപ്പ് നല്‍കി നാട്
പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന് ബാബുവിന് വിടച്ചൊലി നാട്. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി.പത്തനംതിട്ട മലയാലപ്പുഴയിലെ വസതിയില്‍ വെച്ചായിരുന്നു സംസ്‌കാരചടങ്ങുകള്‍ നടന്നത്. രണ്ട് പെണ്മക്കളും അനിയന്റെ മകനും ചേര്‍ന്നാണ് ചിതക്ക് തീ കൊളുത്തിയത്. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്കെടുത്തത്. കളക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദര്‍ശനത്തില്‍ നിരവധി പേരാണ് നവീന്‍ ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ എത്തിയത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച അഴിമതി […]
Read more

