കോഴിക്കോട്ടെ അമ്മത്തൊട്ടിലിൽ പുതിയ അതിഥി എത്തി
കോഴിക്കോട്: കേരള സംസ്ഥാന ശിശുക്ഷേമ സമിതി കോഴിക്കോട് ബീച്ച് ആശുപത്രിയോട് ചേർന്ന് സ്ഥാപിച്ച അമ്മത്തൊട്ടിലിൽ നാലാമത്തെ അതിഥി എത്തി. വ്യാഴാഴ്ച രാത്രി 10.37-നാണ് എഴ് ദിവസം പ്രായവും 3.500 ഗ്രാം ഭാരവും ഉള്ള ആൺകുട്ടി സംരക്ഷണാർത്ഥം എത്തിയത്. സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി കുട്ടിക്ക് സമാധാനം, കരുണ, ശാന്തി എന്നിവയെ പ്രതിനിധാനം ചെയ്യുന്ന ‘ആരവ്’ എന്ന് പേരിട്ടു. കുരുന്നിന്റെ വരവറിയിച്ചുകൊണ്ട്, തൊട്ടിലിനോട് ചേർന്നുള്ള ആശുപത്രി നേഴ്‌സിങ് സ്റ്റേഷനിൽ അലാറം മുഴങ്ങി. […]
Read more