Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Ananthu Krishnan

പകുതി വില തട്ടിപ്പ് കേസ്; ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റർ ചെയ്തു

കോഴിക്കോട്: പകുതി വില തട്ടിപ്പ് കേസ് ജസ്റ്റിസ് സി എന്‍ രാമചന്ദ്രനെതിരെ രണ്ട് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ് കേസില്‍ ബാലുശ്ശേരിയില്‍ ഇന്ന് നാല് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ബാലുശ്ശേരിയില്‍ യങ് മാന്‍ സ്പോര്‍ട്സ് ക്ലബ്, കാന്തപുരം മുദ്ര ചാരിറ്റബിള്‍ ഫൗണ്ടേഷന്‍ എന്നിവര്‍ നല്‍കിയ പരാതിയിലാണ് കേസ്. കേസിലെ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. എന്‍ജിഒ കോണ്‍ഫെഡറേഷന്‍ രക്ഷാധികാരി എന്ന നിലയിലാണ് കേസെടുത്തത്. കഴിഞ്ഞദിവസം പെരിന്തല്‍മണ്ണ പൊലീസും സി എന്‍ രാമചന്ദ്രനെതിരെ കേസെടുത്തിരുന്നു. നടത്തിപ്പ് ഏജന്‍സിയായ […]
Read more

പാതിവില തട്ടിപ്പ് കേസ്; അന്വേഷണം ക്രൈംബ്രാഞ്ചിന്

തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് സംബന്ധിച്ച് പൊലീസ് മേധാവിയുടെ ഉത്തരവ് പുറത്തിറങ്ങി. സംസ്ഥാനത്ത് ഇതുവരെ 34 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 34,000 പേര്‍ തട്ടിപ്പിന് ഇരയായെന്നാണ് നിഗമനം. സായി ഗ്രാം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാര്‍ വഴിയായിരുന്നു അനന്തുവിന്റെ പണമിടപാടുകള്‍. നന്ദകുമാര്‍ പറഞ്ഞത് പ്രകാരം കോടികള്‍ കൈമാറിയെന്ന് അനന്തുകൃഷ്ണന്റെ മൊഴി നല്‍കിയിട്ടുണ്ട്. തട്ടിപ്പ് നടന്ന ജില്ലകളില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പണംവാങ്ങിയെന്നും അനന്തു മൊഴിയില്‍ പറയുന്നു. തട്ടിപ്പിന്റെ ആസൂത്രണത്തിലും ആനന്ദകുമാറിന് പങ്കുണ്ട്. […]
Read more

തെരഞ്ഞെടുപ്പ് കാലത്ത് ഇടത്-വലത് പാര്‍ട്ടികള്‍ക്ക് പണം നല്‍കിയെന്ന് അനന്തുകൃഷ്ണൻ

മൂവാറ്റുപുഴ: സഹകരണസംഘം അക്കൗണ്ടുകളിലൂടെ രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയെന്ന് പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. ഇത് സംബന്ധിച്ച വിവരങ്ങൾക്കായി പൊലീസ് ഇയാളുടെ ഫോണിലെ ചാറ്റുകളും മറ്റും പരിശോധിച്ചു വരികയാണ്. മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്-വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമായി 90 ലക്ഷം രൂപ നൽകി. പണമായും അല്ലാതെയും നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടവരുടെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴിയും പണം കൊടുത്തുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ […]
Read more

പകുതി വില തട്ടിപ്പ്; അനന്തു കൃഷ്ണന്റെ ജീവനക്കാരിൽ പലരും ഒളിവിൽ

തിരുവനന്തപുരം: പകുതി വില തട്ടിപ്പ് കേസില്‍ അറസ്റ്റിലായ പ്രതി അനന്തു കൃഷ്ണന്റെ ജീവനക്കാരില്‍ പലരും ഒളിവിലാണെന്ന് പൊലീസ്. അനന്തുവിന്റെ അക്കൗണ്ടന്റ് അടക്കമുള്ള ജീവനക്കാരെ പൊലീസ് ചോദ്യം ചെയ്യും. ഇവരുടെ ഫോണുകള്‍ സ്വിച്ച് ഓഫ് ആയ നിലയിലാണ്. നിലവില്‍ പൊലീസ് അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണനെ അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. അതേസമയം അനന്തുവിനെ ഇന്ന് കൊച്ചിയിലെ ഓഫീസുകളിലും ഫ്‌ളാറ്റുകളിലുമെത്തിച്ച് തെളിവെടുത്തേക്കും. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുവിനെതിരെ കൂടുതല്‍ പരാതികള്‍ […]
Read more

Recent News

Advertisement
WhiteswanTV Footer