പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ
തൃശൂര്‍: പ്രസിദ്ധമായ ആറാട്ടുപുഴ പൂരം നാളെ. ബുധനാഴ്ച വൈകീട്ട് ആറിന് 15 ആനകളുടെ അകമ്പടിയില്‍ പഞ്ചാരിമേളത്തോടെ ശാസ്താവ് എഴുന്നള്ളും. ഭൂമിയിലെ ദേവസംഗമം എന്നറിയപ്പെടുന്ന, 24 ദേവീദേവന്മാര്‍ പങ്കെടുക്കുന്ന ആറാട്ടുപുഴ പൂരം ചടങ്ങുകളാല്‍ സമ്പന്നമാണ്. കേരളത്തിലെ ഏറ്റവും പഴക്കമേറിയ പൂരങ്ങളിലൊന്നാണ്് ആറാട്ടുപുഴപൂരം. വിഷഹാരിയായ ഭഗവതി ആറാടുന്നതോടെ പുഴയിലെ വെള്ളം ശുദ്ധീകരിക്കപ്പെടുന്നു എന്നാണ് ആറാട്ടുപുഴ പൂരത്തിന്റെ വിശ്വാസം. ആറാട്ടു സമയത്ത് ഗംഗയുടെ സാന്നിധ്യം ഉണ്ടാവുമെന്നാണ് സങ്കല്‍പ്പം. തുടര്‍ന്ന് മറ്റു ദേവിമാരുടെ ആറാട്ട്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തേവര്‍ ആറാട്ടുപുഴയില്‍ എത്തുക. പല്ലിശ്ശേരി […]
Read more

