മെഡലുകൾ വാരിക്കൂട്ടാൻ താരങ്ങൾ; കായികരംഗത്തെ പോരായ്മകൾ പരിഹരിക്കുമോ സർക്കാർ?
കോഴിക്കോട്ടെ മൈതാനങ്ങളിൽ കായികപ്രതിഭകളുടെ പോരാട്ടം. മെഡലുകൾക്കായി കുതിച്ചുപായുന്ന ആയിരക്കണക്കിന് വിദ്യാർഥികൾ. സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് തുടക്കമായിരിക്കുകയാണ്. ഒളിമ്പിക്സ് മാതൃകയിൽ എല്ലാ കായിക ഇനങ്ങളും ഒരു കുടക്കീഴിൽ അണിനിരത്തി നടത്തുന്ന സ്കൂൾ കായികമേളയുടെ മൂന്നാം പതിപ്പാണിത്. കഴിഞ്ഞ രണ്ടുതവണയും കാര്യമായ പരാതികളും പരിഭവങ്ങളുമില്ലാതെ കായികമേള നടത്താൻ വിദ്യാഭ്യാസ വകുപ്പിനായി. ഇക്കുറിയും മികച്ചരീതിയിൽ മേള സംഘടിപ്പിക്കണം. നാളെയുടെ പ്രതീക്ഷകൾ ആദ്യചുവട് വയ്ക്കുന്നത് സ്കൂൾ മേളകളിലാണ്. വിജയങ്ങൾക്കൊപ്പം പരാജയങ്ങളും പരിശ്രമങ്ങളും തിരിച്ചുവരവുമൊക്കെ ജീവിതത്തിന്റെ ഭാഗമാണെന്ന് ബോദ്ധ്യപ്പെടുത്താൻ സ്പോർട്സിനോളം പോന്നൊരു […]
Read more