നടന്‍ സെയ്ഫ് അലി ഖാന് നേരെയുണ്ടായ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്
മുംബൈ: ബോളിവുഡ് നടന്‍ സെയ്ഫ് അലി ഖാന് നേരെയുണ്ടായ അക്രമണനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്ത് ബാന്ദ്ര പൊലീസ്. പിടികൂടിയ പ്രതിയെ ബാന്ദ്ര സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇന്നലെ പുലർച്ചെയാണ് മോഷണ ശ്രമത്തിനിടെ സ്വന്തം വസതിയിൽ വെച്ച് താരത്തിന് കുത്തേൽക്കുന്നത്. ആക്രമണത്തിന് ശേഷം പ്രതി രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് ഇന്നലെ പുറത്തുവിട്ടിരുന്നു. താരത്തിനെ തീവ്ര പരിചരണ വിഭാഗത്തിൽ നിന്നും റൂമിലേക്ക് മാറ്റി. ചികിത്സയിൽ കഴിയുന്ന നടന്റെ ആരോഗ്യനില തൃപ്തികരമാണെന്നും ദിവസങ്ങൾക്കുള്ളിൽ ആശുപത്രി വിടാൻ ആകും […]
Read more