Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: autobiography

ആത്മകഥാ വിവാദം; ഡിസി ബുക്സ് മേധാവി എ വി ശ്രീകുമാറിനെ അറസ്റ്റ് ചെയ്‌ത്‌ ജാമ്യത്തിൽ വിട്ടയച്ചു

സിപിഎം നേതാവ് ഇ പി ജയരാജിന്റെ ആത്മകഥ വിവാദത്തിൽ ഡിസി ബുക്ക്സ് പബ്ലിക്കേഷൻസ് വിഭാഗം മേധാവി എ വി ശ്രീകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എന്നാൽ പിന്നീട് ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ആത്മകഥാ ഭാഗങ്ങൾ ശ്രീകുമാറിൽ നിന്നാണ് ചോർന്നതെന്ന് കണ്ടെത്തിയതിനെ തുടർന്നുള്ള നടപടികളുടെ ഭാഗമായാണ് അറസ്റ്റ്. ഇ പി ജയരാജന്റെ ‘കട്ടൻ ചായയും പരിപ്പുവടയും ഒരു കമ്മ്യൂണിസ്റ്റിന്റെ ജീവിതം’ എന്ന ആത്മകഥയിലെ ചില ഭാഗങ്ങൾ ചോർന്ന സംഭവത്തിൽ കേസെടുക്കാന്‍ എഡിജിപി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. പുതിയ പരാതി […]
Read more

മാർപ്പാപ്പയുടെ ആത്മകഥ ഹോപ്പ് പുറത്തിറങ്ങി

ഫ്രാൻസിസ് മാർപ്പാപ്പയുടെ ആത്മകഥ ഹോപ്പ് പുറത്തിറങ്ങി. ആദ്യമായാണ് പദവിയിലിരിക്കേ ഒരു മാർപാപ്പയുടെ ആത്മകഥ പുറത്തിറങ്ങുന്നത്.320 പേജുള്ള പുസ്തകം ഇന്നലെ 80 രാജ്യങ്ങളിലാണ് പുറത്തിറങ്ങിയത്. മാര്‍പാപ്പയുടെ മരണ ശേഷം പുസ്തകം പുറത്തിറക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടിരുന്നത് എന്നാൽ കത്തോലിക്കാസഭ പ്രത്യാശയുടെ വര്‍ഷമായി ആചരിക്കുന്ന ഈ വർഷം തന്നെ ഇത് ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതുവരെ പുറത്തുവന്നിട്ടില്ലാത്ത മാർപാപ്പയുടെ ചിത്രങ്ങളും പുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വന്തം തീരുമാനങ്ങളെക്കുറിച്ചുള്ള നിഷ്പക്ഷമായ വിലയിരുത്തലും ഖേദപ്രകടനങ്ങളും ആത്മകഥയിലുണ്ട്.ലാറ്റിൻ അമേരിക്കയിൽ നിന്നുള്ള ആദ്യ മാർപാപ്പയായ ഫ്രാൻസിസിന്റെ സ്പെയിനിലെ കുട്ടിക്കാലം മുതലുള്ള […]
Read more

ഇ പി ജയരാജന്‍ പച്ചയായ മനുഷ്യന്‍, പ്രതികരണം പുസ്തകത്തില്‍ പരാമര്‍ശം ഉണ്ടെങ്കില്‍ മാത്രം: പി സരിന്‍

പാലക്കാട്: സിപിഐഎം നേതാവ് ഇ പി ജയരാജന്റെ ആത്മകഥ വിവാദത്തില്‍ പ്രതികരണവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പി സരിന്‍. ഇ പി ജയരാജന്‍ പച്ചയായ മനുഷ്യനാണെന്നും പച്ചയായ മണ്ണിന്റെ സഖാവാണെന്നുമുളള പ്രതികരണമാണ് സരിന്‍ നടത്തിയത്. ഇ പി ജയരാജന്റെ വാക്കുകള്‍ ദുര്‍വ്യാഖ്യാനം ചെയ്തതാണെങ്കില്‍ വിഷയം ചര്‍ച്ചയാകണമെന്നും അദ്ദേഹം തന്നെ വാര്‍ത്തകള്‍ നിഷേധിച്ചിട്ടുണ്ടെന്നും സരിന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. പുസ്തകം പുറത്ത് വന്നാലല്ലേ അതിലെ കാര്യങ്ങള്‍ അറിയൂ. അതുകൊണ്ട് തന്നെ പുസ്തകം വാങ്ങി വായിക്കുമ്പോള്‍ അങ്ങനൊരു പരാമര്‍ശമുണ്ടെങ്കില്‍ ഞാന്‍ പ്രതികരിച്ചാല്‍ […]
Read more

‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ല: ഡിസി ബുക്ക്സ്

തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് തിരികൊളുത്തിയ ഇ പി ജയരാജന്റെ ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ ഉടന്‍ പ്രസിദ്ധീകരിക്കില്ലെന്ന് ഡിസി ബുക്ക്‌സ്. ഡി സി ബുക്‌സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിര്‍മ്മിതിയിലുള്ള സാങ്കേതിക പ്രശ്‌നം മൂലം പ്രസാധനം നീട്ടിവെച്ചതായും ഉള്ളടക്കം സംബന്ധിച്ച കാര്യങ്ങള്‍ പുസ്തകം പ്രസിദ്ധപ്പെടുത്തുമ്പോള്‍ വ്യക്തമാകുന്നതാണെന്നും ഡി സി ബുക്‌സ് വിശദീകരിച്ചു. ആത്മകഥയായ ‘കട്ടന്‍ചായയും പരിപ്പുവടയും’ എന്ന പുസ്തകത്തില്‍ പാര്‍ട്ടിക്കെതിരെയും രണ്ടാം പിണറായി സര്‍ക്കാരിനെതിരെയും രൂക്ഷവിമര്‍ശനമാണ് നടത്തിയിരിക്കുന്നതെന്നാണ് വാർത്തകൾ പ്രചരിക്കുന്നത്. രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലമാണെന്ന വാദം ഇ […]
Read more

Recent News

Advertisement
WhiteswanTV Footer