പ്രായത്തട്ടിപ്പ് കണ്ടെത്തൽ; ഇന്ത്യൻ അണ്ടർ-19 താരം രോഹിത് യാദവിന് രണ്ട് വർഷം വിലക്ക്
മുംബൈ: പ്രായത്തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ അണ്ടർ-19 ക്രിക്കറ്റ് താരം രോഹിത് യാദവിന് ബിസിസിഐ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്തി. ഓസ്ട്രേലിയ അണ്ടർ-19 ടീമിനെതിരായ പരമ്പര ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ബിസിസിഐയുടെ നടപടി. ഓസ്ട്രേലിയക്കെതിരായ പരമ്പരയ്ക്കുള്ള ഇന്ത്യൻ അണ്ടർ-19 ടീമിൽ ഉൾപ്പെട്ട ലെഗ് സ്പിന്നറാണ് രോഹിത്. വിലക്ക് സംബന്ധിച്ച് ബിസിസിഐയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളെയും അറിയിച്ചിട്ടുണ്ട്. ബിസിസിഐ നടത്തിയ പ്രായ പരിശോധനയിലാണ് രോഹിതിന്റെ തിരിച്ചറിയൽ രേഖകളിൽ ക്രമക്കേട് കണ്ടെത്തിയത്. 2014ൽ ബംഗാൾ […]
Read more







