Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: BhuvneshwarKumar

ഇന്ത്യ–ന്യൂസിലൻഡ് ആദ്യ ടി20 നാളെ; ഭുവിയുടെ തിരിച്ചുവരവിൽ പ്രതീക്ഷ

ക്രൈസ്റ്റ്ചർച്ച്: ന്യൂസിലൻഡിനെതിരായ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ ആദ്യ പോരാട്ടത്തിന് ഇന്ത്യ നാളെ ഇറങ്ങും. ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിലാണ് മത്സരം. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30നാണ് മത്സരം ആരംഭിക്കുക. പേസർമാർക്ക് അനുകൂലമായ സാഹചര്യത്തിൽ പരിചയസമ്പന്നനായ ഭുവനേശ്വർ കുമാറിന്റെ തിരിച്ചുവരവിനാണ് ആരാധകർ ഉറ്റുനോക്കുന്നത്. ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ ഇന്ത്യൻ പേസ് നിരയ്ക്ക് ഭുവനേശ്വർ കുമാറിന്റെ പരിചയം നിർണായകമാകും. അർഷദീപ് സിങ്ങിനൊപ്പം പുതിയ പന്ത് പങ്കിടാൻ ഭുവി ഇറങ്ങുമെന്നാണ് പ്രതീക്ഷ. മൂന്നാം പേസറുടെ സ്ഥാനത്തേക്ക് പ്രിൻസ് യാദവും മയങ്ക് യാദവും […]
Read more

‘ബുംറയ്‌ക്കൊപ്പം പന്തെറിയാൻ ഭുവി’; ലോകകപ്പിൽ തിരിച്ചുവരും

ചെന്നൈ: നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്തിയ പേസർ ഭുവനേശ്വർ കുമാറിനെക്കുറിച്ച് പ്രവചനവുമായി മുൻ ഇന്ത്യൻ താരം ആർ. അശ്വിൻ. വരാനിരിക്കുന്ന ലോകകപ്പിൽ ജസ്പ്രീത് ബുംറയ്‌ക്കൊപ്പം ഭുവനേശ്വർ കുമാർ ഇന്ത്യക്കായി പുതിയ പന്തെറിയുന്നത് കാണാൻ ആഗ്രഹിക്കുന്നുവെന്ന് അശ്വിൻ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു മുൻ ഇന്ത്യൻ സ്പിന്നറുടെ പ്രതികരണം. കഴിഞ്ഞ രണ്ട് ഐപിഎൽ സീസണുകളിലായി റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനായി നടത്തിയ മികച്ച പ്രകടനമാണ് 36കാരനായ ഭുവനേശ്വറിന് വീണ്ടും ദേശീയ ടീമിലേക്കുള്ള വഴി തുറന്നത്. […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix