Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Bihar Election 2025

ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയം, ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും: കെ സി വേണു ഗോപാൽ

ന്യൂഡൽഹി: ബീഹാർ തെരഞ്ഞെടുപ്പ് ഫലം അവിശ്വസനീയമെന്ന് എഐസിസി ജനറല്‍ സെക്രട്ചറി കെ സി വേണുഗോപാല്‍ . നടന്നത് വോട്ടുകൊള്ളയെന്ന് കോണ്‍ഗ്രസ് വിലയിരുത്തി. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തിനുേ ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. ഫലം കൃത്യമായി വിശകലനം ചെയ്യും. വലിയ തട്ടിപ്പുകൾ നടന്നു. അതീവ ഗുരുതരമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്.ഇതിനെതിരെ ശക്തമായിട്ടുള്ള നിയമ നടപടികളും തുടർനടപടികളും ഉണ്ടാവും. ഡാറ്റകൾ ശേഖരിച്ച് പരിശോധിക്കും. തേജസ്വി യാദവുമായി സംസാരിച്ചു. ബീഹാര്‍ ഫലം ഇന്ത്യാസഖ്യം ഒന്നിച്ച് വിശകലനം ചെയ്യുമെന്നും […]
Read more

“അന്തിമ വിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്”; സന്ദീപ് വാര്യർ

കോഴിക്കോട്: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് കനത്ത പരാജയത്തിലേക്ക് പോകുമ്പോൾ പ്രതീക്ഷയുടെ കുറിപ്പുമായി സന്ദീപ് ജി വാര്യർ. ‘നമ്മൾ ഒരുപക്ഷേ പോരാട്ടത്തിൽ തോറ്റിരിക്കാം, എന്നാൽ യുദ്ധത്തിലല്ല’, എന്ന് സന്ദീപ് ഫേയ്സ്ബുക്കിൽ കുറിച്ചു. നമ്മുടെ സ്വാതന്ത്ര്യവും ഭരണഘടനയും തുല്യതയും സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ താൽകാലിക തിരിച്ചടി ഉണ്ടായിരിക്കാം.. എന്നാൽ, ലക്ഷ്യം കാണുന്നതുവരെ കോൺഗ്രസിന്റെ പോരാട്ടം തുടരും. അന്തിമവിജയം ഇന്ത്യൻ നാഷണൽ കോൺഗ്രസിനായിരിക്കും. ഇന്ത്യക്കായിരിക്കും. അദ്ദേഹം കൂട്ടിച്ചേർത്തു.
Read more

‘കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കും’: അനിൽ ആന്റണി

ന്യൂഡൽഹി: ബിഹാറില്‍ ബിജെപി ഇനിയും നില മെച്ചപ്പെടുത്തുമെന്ന് ബിജെപി ദേശീയ സെക്രട്ടറി അനിൽ ആൻ്റണി. മുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണോ എന്നത് പാർലമെൻ്ററി ബോർഡ് തീരുമാനിക്കുമെന്നും അനിൽ ആൻ്റണി പറഞ്ഞു. ഇത് മോദിയുടെയും നിതീഷിൻ്റെയം നേതൃത്വത്തിൻ്റെ വിജയമാണ്. കോൺഗ്രസിൻ്റെതും ചരിത്രത്തിലെ ഏറ്റവും മോശം പ്രകടനമാണെന്ന് അനിൽ ആൻ്റണി പരിഹസിച്ചു. കേരളം അടക്കം തെരഞ്ഞെടുപ്പ് നടക്കാൻ പോകുന്ന സംസ്ഥാനങ്ങളിൽ എല്ലാം ബിജെപി ചരിത്രപരമായ നേട്ടം കൈവരിക്കുമെന്നും കേരളത്തിലും ബിജെപി സ്ട്രാറ്റജി വിജയിക്കുമെന്ന് അനിൽ ആൻ്റണി കൂട്ടിച്ചേര്‍ത്തു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ […]
Read more

ബിഹാർ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ തുടങ്ങി, പ്രതീക്ഷയോടെ മുന്നണികൾ

പട്ന: രാജ്യം ഉറ്റുനോക്കുന്ന ബിഹാർ തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ തുടങ്ങി. രാവിലെ എട്ടുമണി മുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ പോസ്റ്റൽ ബാലറ്റുകളാണ് എണ്ണിത്തുടങ്ങിയത്. ആദ്യ അരമണിക്കൂറിനുള്ളിൽ ഇവ എണ്ണിത്തീരും. വളരെ ആത്മവിശ്വാസത്തോടെയാണ് ഇരുമുന്നണികളും. സർക്കാർ വീണ്ടും അധികാരത്തിലെത്തുമെന്നാണ് ജെഡിയുവിൻ്റെ ട്വീറ്റ്. മഹാസഖ്യത്തെ ജനങ്ങൾ പാഠം പഠിപ്പിക്കുമെന്നും ജനാധിപത്യത്തെ തേജസ്വിയും രാഹുലും ഇനി വെല്ലുവിളിക്കില്ലെന്നും ബിജെപി നേതാക്കൾ പറഞ്ഞു. പ്രതിപക്ഷസ്ഥാനത്ത് തുടരുന്നതിനായി ആശംസകൾ നേരുന്നുവെന്നും 12 മണിയോടെ ബിജെപിയുടെ ഡൽഹി, പട്ന ആസ്ഥാനങ്ങൾ ആഘോഷത്തിമിർപ്പിലാകുമെന്നും നേതാക്കൾ പറയുന്നു. എന്നാൽ മഹാസഖ്യത്തിൽ […]
Read more

ബീഹാർ യഥാർത്ഥത്തിൽ എന്താണ് ആവശ്യപ്പെടുന്നത്?

പട്ന: കൂട്ട പാലായനമാണ് ബീഹാറികൾക്കു വിധിച്ചിട്ടുള്ളതെന്നു ചരിത്രം വ്യക്തമാക്കുന്നു. “പാലായൻ “എന്ന് ഹിന്ദിയിൽ വ്യക്തമായ കുടിയേറി പാർക്കലാണ് ബീഹാറികൾ അനുഭവിക്കുന്നത്. ബിജെപി, ജെഡിയു, ആർജെഡി തുടങ്ങി എല്ലാ രാഷ്ട്രീയ മുന്നണികളും ബിഹാറുകാർക്ക് തൊഴിലും, അവസരവും വാക്കുകക്കൊണ്ട് കൊടുക്കുമ്പോഴും ചെന്നൈയിലും, മുംബൈയിലുമൊക്കെ പച്ചക്കറി വിറ്റും, പഴങ്ങൾ വിറ്റും അവർ ജീവിതം ചേർത്തു നിർത്തുകയാണ്. ആർജെഡി ഒരു വീട്ടിൽ ഒരു വ്യക്തിക്ക് സർക്കാർ ജോലി വാഗ്ദാനം ചെയ്യുന്നത് കേട്ട് യുവാക്കൾ ചിരിക്കുകയാണ്. കാരണം ഇതൊക്കെ തട്ടിപ്പാണെന്നാണ് അവർ പറയുന്നത്. അനേകം […]
Read more

ബിഹാർ തെരഞ്ഞെടുപ്പ്; പ്രചാരണത്തിനായി ഈ മാസം 30 ന് പ്രധാനമന്ത്രി വീണ്ടും ബീഹാറിലെത്തും

പട്ന: ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. കഴിഞ്ഞ ദിവസത്തെ പ്രചാരണത്തിന് പിന്നാലെഈ മാസം 30ന് എൻഡിഎ പ്രചാരണത്തിനായി വീണ്ടും പ്രധാനമന്ത്രി ബീഹാറിലെത്തും. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായ തേജസ്വി യാദവും ഉപ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ മുകേഷ് സഹ്നിയും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമാണ്. കുടിയേറ്റവും തൊഴിലില്ലായ്മയും ഉയർത്തി കാട്ടിയാണ് പ്രചരണം. നിലവിലെ സാഹചര്യം മഹാസഖ്യത്തിന് അനുകൂലം എന്നാണ് തേജസ്വി യാദവ് വ്യക്തമാക്കുന്നത്. ചൊവ്വാഴ്ച 28ന് മഹാസഖ്യത്തിന്റെ പ്രകടനപത്രിക പുറത്തിറക്കും. ബിഹാറിലെ കുറ്റകൃത്യങ്ങളും പോലീസിലെ വീഴ്ചയും ഉയർത്തിക്കാട്ടി […]
Read more

നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് പപ്പു യാദവ്

പട്ന: ബീഹാർ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുന്നതിനിടെ നിതീഷ് കുമാറിനെ മഹാസഖ്യത്തിലേക്ക് സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് എംപി പപ്പു യാദവ്. എന്‍ഡിഎയിൽ നിതീഷ് കുമാറിന്റെ സ്ഥിതി നല്ലതല്ലെന്നും തെരഞ്ഞെടുപ്പ് എല്ലാത്തരത്തിലും എൻഡിഎയ്ക്ക് എതിരാണെന്നും 20 വർഷം അവർ ബീഹാറിനെ വഞ്ചിക്കുകയായിരുന്നെന്നും പപ്പു യാദവ് പറഞ്ഞു. നിതീഷ് കുമാറിന്റെ സ്ഥിതി എന്‍ഡിഎയില്‍ ഒട്ടും നല്ലതല്ലെന്നും മഹാസഖ്യത്തിലേക്ക് നിതീഷ് കുമാറിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹത്തോട് എല്ലായ്‌പ്പോഴും ബഹുമാനമാണുള്ളതെന്നും പപ്പു യാദവ് കൂട്ടിച്ചേർത്തു. ബിഹാറില്‍ രണ്ട് മുഖങ്ങളാണ് തിരഞ്ഞെടുപ്പില്‍ ഉള്ളത്. അത് മോദിയുടേതും […]
Read more

തെരഞ്ഞെടുപ്പ് പ്രചരണം; പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറില്‍

പട്ന: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ബിഹാറിലെത്തും. മുന്‍ ബിഹാര്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിന്റെ ജന്മസ്ഥലമായ കര്‍പ്പൂരി ഗ്രാമത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും. കര്‍പ്പൂരി ഠാക്കൂറിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചതിനുശേഷം സമസ്തിപൂരിലും ബഹുസ്വരയിലുമായി റാലികളിലും പൊതുസമ്മേളനങ്ങളിലും പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് ബിഹാറില്‍ കനത്ത സുരക്സ്നു ഒരുക്കിയിട്ടുള്ളത്. തേജസ്വി യാദവിനെ മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പ്രചാരണം ശക്തമാക്കാനാണ് മഹാസഖ്യത്തിന്റെ നീക്കം. തേജസ്വി യാദവിനൊപ്പം രാഹുല്‍ഗാന്ധിയും റാലിയില്‍ പങ്കെടുത്തേക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, […]
Read more

ബീഹാർ തിരഞ്ഞെടുപ്പ്: ആർജെഡി നേതാവ് തേജസ്വി യാദവ് രാഘോപൂരിൽ മത്സരിക്കും

പട്‌ന : 2025 ലെ ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ട് രാഷ്ട്രിയ ജനതാദൾ പാർട്ടി (ആർജെഡി). കോൺഗ്രസുമായി സീറ്റ് വിഭജന ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടത്.143 സീറ്റുകളിൽ സ്ഥാനാർത്ഥികൾ മത്സരിക്കും. ആർജെഡി നേതാവ് തേജസ്വി യാദവ് വൈശാലി ജില്ലയിലെ രാഘോപൂരിൽ മത്സരിക്കും. കോൺഗ്രസ് പാർട്ടി ഇന്നലെയാണ് പുതുക്കിയ പട്ടിക പുറത്തുവിട്ടത്.
Read more

ബീഹാർ തിരഞ്ഞെടുപ്പ്; പ്രശാന്ത് കിഷോർ മത്സരത്തിനില്ല

പട്ന: തിരഞ്ഞെടുപ്പ് തന്ത്രഞ്ജനിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ പ്രശാന്ത് കിഷോർ തന്റെ കന്നി തെരഞ്ഞെടുപ്പിനൊരുങ്ങുന്ന ജൻ സുരാജ് പാർട്ടിക്ക് വേണ്ടി ഇത്തവണ മത്സരരംഗത്ത് ഉണ്ടാകില്ല. താൻ മത്സരിക്കുന്നില്ലെന്നും പകരം പാർട്ടിയുടെ സംഘടനാ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും കിഷോർ വ്യക്തമാക്കി. ഇതോടെ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തെ ചൊല്ലിയുള്ള എല്ലാ അഭ്യൂഹങ്ങൾക്കും പാഴായിരിക്കുകയാണ്. പ്രശാന്ത് കിഷോർ മത്സരിക്കുന്നില്ലെന്ന സൂചന കഴിഞ്ഞ ദിവസം രാത്രി തന്നെ ലഭിച്ചിരുന്നു. രാഷ്ട്രീയ ജനതാദളിന്റെ (ആർജെഡി) കോട്ടയായ രാഘോപൂർ അസംബ്ലി സീറ്റിൽ ജൻ സുരാജ് ചഞ്ചൽ […]
Read more

Recent News

Advertisement
WhiteswanTV Footer