ആറ് ഇനം നായകളെ വിൽക്കുന്നതും വളർത്തുന്നതും നിരോധിച്ച് ഛണ്ഡീഗഡ് നഗരസഭ
ഛണ്ഡീഗഡ്: ആറ് വ്യത്യസ്ത ഇനം നായകളെ വളർത്തുന്നത് നിരോധിച്ചുകൊണ്ട് ഛണ്ഡീഗഡ് മുനിസിപ്പൽ കോർപറേഷൻ. അമേരിക്കൻ ബുൾഡോഗ്, അമേരിക്കൻ പിറ്റ്ബുൾ, ബുൾ ടെറിയർ, കെയ്ൻ കോർസോ, ഡോഗോ അർജൻ്റീനോ, റോട്ട്‌വീലർ എന്നിവയെ വളർത്തുന്നതാണ് നിരോധിച്ചത്. പൊതുജനങ്ങളുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനം. എന്നാൽ ഇതിനോടകം ഈ നായകളെ വളർത്തിക്കൊണ്ടിരിക്കുന്നവർക്ക് നിയന്ത്രണം ബാധകമാവില്ല. ഇതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ വിജ്ഞാപനമായി കോർപറേഷൻ പുറത്തിറക്കി. ആക്രമണോത്സുകത പ്രകടിപ്പിക്കുന്ന നായകൾക്കാണ് നിരോധനം. എങ്കിലും 45 ദിവസത്തെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ഇനം നായകളുടെ ഉടമസ്ഥർ ഇതുവരെ […]
Read more

