കോഴിക്കോട് തീപിടുത്തം; ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടി
കോഴിക്കോട്: ഇന്നലെ കോഴിക്കോട്ടെ വസ്ത്രവ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടുത്തത്തില്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി ചീഫ് സെക്രട്ടറി. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് വിഷയത്തില്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് തേടിയത്. തീപിടുത്തത്തിന്റെ കാരണം അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലും നിലവില്‍ അന്വേഷണം നടക്കുന്നുണ്ട്. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം. പത്ത് മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിലാണ് തീ പൂര്‍ണമായും അണക്കാനായത്. . തീപിടുത്തത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ഫയര്‍ഫോഴ്‌സ് സംഘം ഇന്ന് അന്വേഷണം ആരംഭിക്കും. […]
Read more

