ചിക്കൻ വിലയിൽ പൊള്ളി തമിഴ്‌നാട്
പാലക്കാട്: അയൽസംസ്ഥാനമായ തമിഴ്‌നാട്ടിൽ കോഴിയിറച്ചി വില കുതിച്ചുയരുന്നു. ചില്ലറ വിപണിയിൽ ചിക്കൻ കിലോയ്ക്ക് 400 രൂപ കടന്നതോടെ സാധാരണക്കാർ ദുരിതത്തിലായിരിക്കുകയാണ്. രണ്ടാഴ്ച മുൻപ് 240 രൂപയുണ്ടായിരുന്ന സ്ഥാനത്താണ് 40 ശതമാനത്തിലധികം വർദ്ധനവ് രേഖപ്പെടുത്തിയത്. തമിഴ്‌നാട്ടിലെ വിലക്കയറ്റം വരും ദിവസങ്ങളിൽ കേരളത്തിലെ വിപണിയെയും സാരമായി ബാധിച്ചേക്കുമെന്നാണ് ആശങ്ക. തമിഴ്‌നാട്ടിലെ കോഴി കർഷകർ നടത്തുന്ന സമരവും കാലാവസ്ഥാ വ്യതിയാനവുമാണ് പെട്ടെന്നുള്ള ഈ വിലക്കയറ്റത്തിന് കാരണം. ബ്രോയിലർ കമ്പനികൾ നൽകുന്ന വളർത്തുകൂലി പരിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി ഒന്ന് മുതൽ ഒരു വിഭാഗം […]
Read more