Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: China

ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ട് വരുന്നു

ഇന്ത്യയ്ക്കും ബംഗ്ലദേശിനും ആശങ്കയുയർത്തി ബ്രഹ്മപുത്ര നദിയിൽ ചൈനയുടെ അണക്കെട്ടു വരുന്നു. ഇന്ത്യൻ അതിർത്തിയോടടുത്ത് ടിബറ്റ് മേഖലയിലാണ് അണക്കെട്ടു വരുന്നെതെന്നാണ് റിപ്പോർട്ട് . 13,700 കോടി ഡോളറിന്റെ നിർമാണ പദ്ധതിക്കു ചൈനീസ് സർക്കാർ അംഗീകാരം നൽകിയതായി ദേശീയ വാർത്താ ഏജൻസി ബുധനാഴ്ച റിപ്പോർട്ട് ചെയ്തു. യാർലുങ് സാങ്ബോ നദിയുടെ താഴ്ന്ന പ്രദേശങ്ങളിൽ ജലവൈദ്യുത പദ്ധതി നിർമ്മിക്കുന്നതിനാണ് അനുമതി . ലോകത്തെ ഏറ്റവും വലിയ നിർമാണപദ്ധതിയായാണു ഇതിനെ വിശേഷിപ്പിക്കപ്പെടുന്നത്.ഹിമാലയൻ നിരകളിലെ വൻ കൊക്കയോടു ചേർന്ന്, ബ്രഹ്മപുത്ര നദി ദിശമാറി അരുണാചൽപ്രദേശിലേക്ക് […]
Read more

പനാമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം ഏറ്റെടുക്കും: ഡൊണാള്‍ഡ് ട്രംപ്

വാഷിങ്ടണ്‍: പനാമ കനാല്‍ ഉപയോഗത്തിനുള്ള അമിത നിരക്ക് എടുത്തുകളഞ്ഞില്ലെങ്കില്‍ കനാലിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക പനാമയ്ക്ക് നല്‍കിയ ദാനമാണ് ആ കനാലെന്നും എന്നിട്ടും അമേരിക്കയോടിങ്ങനെ ചെയ്യുന്നത് പരിഹാസ്യമാണെന്നും ട്രംപ് കുറ്റപ്പെടുത്തി. അമേരിക്കന്‍ കപ്പലുകള്‍ക്ക് അന്യായ നിരക്ക് ഏര്‍പ്പെടുത്തുന്നു എന്നാണ് ട്രംപിന്റെ പരാതി. പസഫിക് സമുദ്രത്തെയും അറ്റ്‌ലാന്റിക് സമുദ്രത്തെയും ബന്ധിപ്പിക്കുന്ന 82 കിലോമീറ്റര്‍ നീളമുള്ള കനാലാണ് പനാമ കനാല്‍. 1904നും 14നും ഇടയില്‍ കനാല്‍ നിര്‍മാണം പൂര്‍ത്തിയാക്കി 1977 വരെ നിയന്ത്രണം […]
Read more

ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാര യോഗം; ആറ് വിഷയങ്ങളിൽ ധാരണ

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിർത്തി പ്രശ്‌ന പരിഹാരത്തിന്റെ ഭാ​ഗമായി ചേർന്ന പ്രത്യേക പ്രതിനിധിതല യോഗം വിജയകരം. ബെയ്ജിങ്ങിൽ വെച്ച് നടന്ന എസ്ആർ 23-ാമത് യോഗത്തിലാണ് അതിർത്തി കടന്നുള്ള വിനോദസഞ്ചാരമുൾപ്പെടെയുള്ള ആറ് വിഷയങ്ങളിൽ ധാരണയായത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. വർഷങ്ങളായി തകരാർ നേരിടുന്ന ഇന്ത്യ -ചൈന ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പാണ് ഈ കൂടിക്കാഴ്ച. അതിർത്തി കടന്നുള്ള നദീതട സഹകരണം, നാഥു ലാ അതിർത്തി […]
Read more

ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരം ചൈനയിൽ; മൂല്യം 83 ബില്യൺ ഡോളർ

സെൻട്രൽ ചൈനയിൽ ലോകത്തിലെ ഏറ്റവും വലിയ സ്വർണ നിക്ഷേപം കണ്ടെത്തി. ഏകദേശം 1,000 മെട്രിക് ടൺ ഉയർന്ന ഗുണമേന്മയുള്ള സ്വർണ അയിര് നിക്ഷപമാണ് കണ്ടെത്തിയത്. ഈ ശേഖരത്തിന് ഏക​ദേശം 83 ബില്യൺ യുഎസ് ഡോളർ മൂല്യം വരുമെന്ന് ചൈനീസ് മാധ്യമ​ങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതോടെ 900 മെട്രിക് ടൺ കൈവശമുള്ള ദക്ഷിണാഫ്രിക്കയിലെ സൗത്ത് ഡീപ് ഖനിയെ മറികടന്ന് ലോകത്തിലെ ഏറ്റവും വലിയ സ്വർണശേഖരമുള്ള രാജ്യമായി ചൈന മാറി. ഹുനാൻ പ്രവിശ്യയിലെ ജിയോളജിക്കൽ ബ്യൂറോയാണ് പിംഗ്ജിയാങ് കൗണ്ടിയിൽ നിക്ഷേപം […]
Read more

വീടില്ലെങ്കില്‍ എന്റെ കൂടെ പോരൂ; കുഞ്ഞന്‍ റോബോട്ട് വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോയി

ഷാങ്ഹായ്: ചൈനയില്‍ റോബോട്ടിക്‌സ് കമ്പനിയില്‍ വിചിത്രസംഭവം നടന്നതായി റിപ്പോർട്ടുകൾ. ഒരു കുഞ്ഞന്‍ റോബോട്ട് മറ്റ് 12 വലിയ റോബോട്ടുകളെ തട്ടിക്കൊണ്ടുപോകുന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. ഹാങ്ചൗവിലെ കമ്പനി നിര്‍മിച്ച നിര്‍മിതബുദ്ധി അധിഷ്ഠിത കുഞ്ഞന്‍ റോബോട്ട് എര്‍ബായ് ആണ് മറ്റ് റോബോട്ടുകളെ കടത്തിക്കൊണ്ടുപോയത്. പോസ്റ്റ് കാണുക മനുഷ്യരേപ്പോലെ റോബോട്ടുകള്‍ പരസ്പരം സംസാരിക്കുന്നതായാണ് പുറത്തുവന്ന ദൃശ്യത്തിലുള്ളത്. രണ്ടുവ്യത്യസ്ത കമ്പനികളുടേതാണ് റോബോട്ടുകള്‍. പ്രചരിക്കുന്ന വീഡിയോ രണ്ട് കമ്പനികളും വ്യാജമല്ല എന്ന് അറിയിച്ചു. തങ്ങളുടെ പരീക്ഷണത്തിന്റെ ഭാഗമാണ് അതെന്ന് വിശദീകരിച്ചു. വലിയ റോബോട്ടുകള്‍ക്ക് […]
Read more

ജനസംഖ്യയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തന്നെ;രണ്ടാം സ്ഥാനത്ത് ചെെന

ജനസംഖ്യയില്‍ ഒന്നാമതായി തുടര്‍ന്ന് ഇന്ത്യ.ഇന്ത്യയുടെ ജനസംഖ്യ 144.17 കോടിയായെന്ന് യുണൈറ്റഡ് നേഷന്‍സ് പോപ്പുലേഷന്‍ ഫണ്ട് റിപ്പോര്‍ട്ട്.യു.എന്‍.എഫ്.പി.എ.(യുണൈറ്റഡ് നാഷന്‍സ് ഫണ്ട് ഫോര്‍ പോപ്പുലേഷന്‍ ആക്ടിവിറ്റീസ്) തയ്യാറാക്കിയ ‘ലോക ജനസംഖ്യയുടെ സ്ഥിതി-2024’ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍.142.5 കോടിയോടെ ചൈന രണ്ടാംസ്ഥാനത്താണ്.77 വര്‍ഷംകൊണ്ട് ഇന്ത്യയുടെ ജനസംഖ്യ ഇരട്ടിയായെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ ജനസംഖ്യയില്‍ 24 ശതമാനം പേര്‍ 14 വയസ്സുവരെ പ്രായമുള്ളവരും 17 ശതമാനം പേര്‍ 10 വയസ്സ് മുതല്‍ 19 വയസ്സുവരെ പ്രായമുള്ളവരുമാണ്. ഇന്ത്യയില്‍ 10 വയസ്സുമുതല്‍ 24 വയസ്സുവരെ പ്രായമുള്ളവര്‍ […]
Read more
Advertisement
WhiteswanTV Footer