റെയില്‍വേ ക്ലോക്ക് ടവര്‍ അപകടം: ‘നാല് മാസം മുമ്പ് വിള്ളല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ചു’
കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ ക്ലോക്ക് ടവർ തകർന്ന സംഭവത്തിൽ ഗുരുതര അനാസ്ഥയെന്ന പ്രാഥമിക വിലയിരുത്തൽ. കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ചുള്ള നിർണായക മുന്നറിയിപ്പുകൾ അവഗണിച്ചുവെന്നാണ് കണ്ടെത്തൽ. നാല് മാസം മുമ്പ് തന്നെ കെട്ടിടത്തിൽ വിള്ളൽ രൂപപ്പെട്ടിരുന്നു. മൂന്ന് മാസം മുമ്പ് അപകടസാധ്യതയുള്ളതായി റിപ്പോർട്ട് ലഭിച്ചിരുന്നെങ്കിലും ആവശ്യമായ നടപടികൾ സ്വീകരിച്ചില്ലെന്നാണ് വിവരം. കെട്ടിടത്തിന്റെ അടിത്തറ വരെ ഏകദേശം രണ്ട് സെന്റിമീറ്റർ വീതിയിലുള്ള വിള്ളൽ കണ്ടെത്തിയിരുന്നു. ക്ലോക്ക് ടവർ പൊളിച്ചുനീക്കാൻ റെയിൽവേ അധികൃതർ നിർമാണ കമ്പനിയായ റാങ്ക് കൺസ്ട്രക്ഷനെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും […]
Read more