‘ഉമ്മന് ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നല്കരുത്’: മാത്യു കുഴല്നാടന്
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് കേസിൽ സർക്കാർ സ്വീകരിച്ച നിലപാടിനെതിരെ കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ രൂക്ഷവിമർശനവുമായി മാത്യു കുഴൽനാടൻ എംഎൽഎ. ജനവിധിയെ സർക്കാർ മാനിക്കണമെന്നും പിണറായി വിജയനോട് മൃദുസമീപനം സ്വീകരിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘ഉമ്മൻ ചാണ്ടിക്ക് ലഭിക്കാത്ത നീതി പിണറായിക്ക് നൽകേണ്ടതില്ല’ എന്നായിരുന്നു കുഴൽനാടന്റെ പരാമർശം. തന്റേത് കൂടിയായ പോരാട്ടത്തിന്റെ വിജയമാണ് യുഡിഎഫ് സർക്കാരെന്നും കുഴൽനാടൻ യോഗത്തിൽ പറഞ്ഞു. സിഎംആർഎൽ–എക്സാലോജിക് കേസിൽ ഹൈക്കോടതിയിലെ സർക്കാർ നിലപാടുമായി ബന്ധപ്പെട്ടാണ് അദ്ദേഹത്തിന്റെ വിമർശനം. കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെയും […]
Read more