സംസ്ഥാനത്ത് കനത്ത മഴ;കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ കൺട്രോൾ റൂമുകൾ തുറന്ന് കൃഷിവകുപ്പ്. പ്രകൃതിക്ഷോഭങ്ങൾ ഉണ്ടായേക്കാവുന്ന സാഹചര്യത്തിൽ കർഷകർക്ക് ദുരിതാശ്വാസവും അടിയന്തര സഹായവും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് കൃഷി വകുപ്പിന്റെ നടപടി. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടമാണ് ഉണ്ടായിട്ടുള്ളത്. കർഷകർക്ക് ആശ്വാസം എത്തിക്കുന്നതിനായി കൃഷിവകുപ്പ് എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകൾ തുറന്നിട്ടുണ്ട്.
Read more

