യുവതിയുടെ മുറിയിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം
ബെംഗളൂരു: യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി നഗ്നതാ പ്രദർശനം നടത്തിയെന്ന പരാതിയിൽ ഫ്ലിപ്കാർട്ട് ഡെലിവറി ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളാണ് പിടിയിലായത്. പാഴ്സൽ എത്തിച്ച ഡെലിവറി ജീവനക്കാരൻ വാഷ്‌റൂം ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടെന്നും താൻ മറുപടി പറയുന്നതിന് മുമ്പ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നുവെന്നും യുവതി ആരോപിച്ചു. പരിചയമില്ലാത്തവരെ വീട്ടിൽ പ്രവേശിപ്പിക്കാറില്ലെന്ന് പറഞ്ഞിട്ടും ഇയാൾ അത് അവഗണിച്ചെന്നാണ് പരാതി. വാഷ്‌റൂമിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇയാൾ യുവതിക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയെന്നും യുവതി പറഞ്ഞു. […]
Read more






