പന്തിന്റെ നിഴലല്ല, ഇന്ത്യയുടെ വിശ്വസ്ത മധ്യനിര ബാറ്റർ; ധ്രുവ് ജൂറലിന്റെ വളർച്ചയിൽ പ്രതീക്ഷയോടെ ഇന്ത്യൻ ക്രിക്കറ്റ്
“ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നത്. ഏത് റോളും ചെയ്യാൻ തയ്യാറാണ്, അത് ബൗളിങ്ങാണെങ്കിൽ പോലും.” ഒരു സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ധ്രുവ് ജൂറലിന്റെ മറുപടി ഇതായിരുന്നു. ടീമിനായി ഏത് ഉത്തരവാദിത്തവും ഏറ്റെടുക്കാനുള്ള സന്നദ്ധതയും ആത്മവിശ്വാസവുമാണ് ഈ വാക്കുകളിൽ തെളിയുന്നത്. റിഷഭ് പന്തിന്റെ വെടിക്കെട്ട് ശൈലിയോ കെ.എൽ. രാഹുലിന്റെ ക്ലാസിക് ബാറ്റിങ്ങോ യശസ്വി ജയ്സ്വാളിന്റെ ആക്രമണോത്സുകതയോ അല്ല ജൂറലിന്റെ പ്രത്യേകത. സാഹചര്യത്തിനനുസരിച്ച് ഇന്നിങ്സ് കെട്ടിപ്പടുക്കാനുള്ള മികവാണ് താരത്തെ വ്യത്യസ്തനാക്കുന്നത്. ടീമിന് എന്താണോ ആവശ്യം, അത് കൃത്യമായി നിർവഹിക്കുന്ന ബാറ്റർ. […]
Read more