Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: died

കോട്ടയത്ത് ബൈക്കും ട്രാവലറും കൂട്ടിയിടിച്ച് നവവരന് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തില്‍ നവവരന് ദാരുണാന്ത്യം. കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെ എംസി റോഡില്‍ കളിക്കാവിലാണ് അപകടമുണ്ടായത്. ബൈക്കും ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. ഇന്നായിരുന്നു ജിജോയുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ജിജോയ്‌ക്കൊപ്പം ബൈക്കിലുണ്ടായിരുന്ന യുവാവ് ചികിത്സയിലാണ്
Read more

ടാറ്റൂ ചെയ്യുന്നതിന് മുമ്പ് അനസ്തേഷ്യ നൽകി, തുടർന്ന് ഹൃദയാഘാതം; ബ്രസീലിയൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മരിച്ചു

ബ്രസീലിയ: പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ടാറ്റൂ ചെയ്യുന്നതിനിടെ മരിച്ചു. ബ്രസീലിയൻ ഓട്ടോ ഇൻഫ്ലുവൻസറായ റിക്കാർഡോ ഗോഡോയ് എന്നയാളാണ് ടാറ്റൂ ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. 45 വയസായിരുന്നു.റിക്കാർഡോ ഗോഡോയ്ക്ക് തൻ്റെ മുതുകിൽ ടാറ്റൂ ചെയ്യുന്നതിനിടെയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത്. അദ്ദേഹത്തിന് ടാറ്റൂ ചെയ്യുന്നതിനായുള്ള നടപടിക്രമങ്ങളുടെ തുടക്കത്തിൽ തന്നെ ഹൃദ്രോഗത്തിൻ്റെ ലക്ഷണങ്ങൾ കണ്ടിരുന്നതായാണ് പുറത്ത് വരുന്ന റിപ്പോർട്ട്. ടാറ്റൂ ചെയ്യുന്നതിന് മുമ്പായി അദ്ദേഹത്തിന് ജനറൽ അനസ്തേഷ്യ കൊടുത്തിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതം സംഭവിച്ചതായി ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. […]
Read more

തമ്പാനൂരിൽ യുവതിയെയും യുവാവിനെയും ലോഡ്ജിൽ മരിച്ച‌ നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂരില്‍ യുവതിയെയും യുവാവിനെയും ലോഡ്ജില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാലോട് സ്വദേശികളായ കുമാരനെയും ആശയെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തമ്പാനുര്‍ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലോഡ്ജിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. രണ്ട് ദിവസം മുന്‍പ് ലോഡ്ജില്‍ മുറിയെടുത്ത കുമാരന്‍ ഇന്ന് രാവിലെ റൂമിന് പുറത്തിറങ്ങാതെ വന്നപ്പോള്‍ സംശയം തോന്നിയ ലോഡ്ജ് ജീവനക്കാര്‍ റൂം തുറക്കാന്‍ ശ്രമിച്ചു. എന്നാല്‍ തുറക്കാതെ വന്നപ്പോള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. ആശയുടെ മൃതദ്ദേഹം നിലത്ത് വീണു കിടക്കുന്ന രീതിയിലാണ് കണ്ടെത്തിയത്. ആശയെ കുത്തി […]
Read more

പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

മലപ്പുറം: തിരൂര്‍ പുതിയങ്ങാടി നേര്‍ച്ചക്കിടെ ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു. തിരൂര്‍ ഏഴൂര്‍ സ്വദേശി പൊട്ടച്ചോലപ്പടി കൃഷ്ണന്‍കുട്ടി (54) ആണ് മരിച്ചത്. കോട്ടക്കലില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ബുധനാഴ്ച രാത്രി ഒരു മണിക്കായിരുന്നു സംഭവം. പാക്കത്ത് ശ്രീക്കുട്ടന്‍ എന്ന ആനയാണ് ഇടഞ്ഞത്. കൃഷ്ണന്‍കുട്ടിയെ ആന തുമ്പിക്കൈകൊണ്ട് തൂക്കി എറിയുകയായിരുന്നു. ഭയന്നോടിയ 27 പേര്‍ക്കാണ് പരുക്കേറ്റത്. മുക്കാല്‍ മണിക്കൂറിന് ശേഷം ആനയെ തളക്കുകയും ചെയ്തു. രണ്ട് പേര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്.
Read more

പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച ചേന്ദമംഗലത്ത്

തൃശൂര്‍: ഭാവഗായകന്‍ പി. ജയചന്ദ്രന്റെ സംസ്‌കാരം ശനിയാഴ്ച എറണാകുളം ചേന്ദമംഗലത്തുള്ള പാലിയം തറവാട്ട് ശ്മശാനത്തില്‍. വെള്ളിയാഴ്ച എട്ട് മുതല്‍ 10 വരെ പൂങ്കുന്നത്തെ വീട്ടിലും 12 വരെ റീജണല്‍ തിയേറ്ററിലും പൊതുദര്‍ശനം ഉണ്ടായിരിക്കും. ഒരുവര്‍ഷമായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്ന പി. ജയചന്ദ്രന്‍ വ്യാഴാഴ്ച രാത്രി 7:54-ന് തൃശ്ശൂരിലെ സ്വകാര്യാശുപത്രിയിലാണ് അന്തരിച്ചത്. ഭാര്യ: ലളിത. മക്കളായ ലക്ഷ്മിയും ദിനനാഥും ഗായകരാണ്. സഹോദരങ്ങള്‍: കൃഷ്ണകുമാര്‍, ജയന്തി, പരേതരായ സുധാകരന്‍, സരസിജ.
Read more

ഡോക്ടറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സ്വകാര്യ ആശുപത്രിയിലെ പാത്തോളജി അസോസിയേറ്റ് പ്രൊഫസര്‍ ഡോ. സോണിയ(39)യെ ആണ് വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വെട്ടുറോഡ് കരിയില്‍ വൃന്ദാവന്‍ വീട്ടില്‍ ഞായറാഴ്ച വൈകീട്ട്‌ അഞ്ചരയോടെയായിരുന്നു സോണിയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിളിച്ചിട്ടും മുറി തുറക്കാത്തതിനാല്‍ സോണിയയുടെ മാതാപിതാക്കള്‍ കഴക്കൂട്ടം പോലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് പോലീസെത്തി വാതില്‍ തുറക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്‌നിശമനസേനയെ വിവരമറിയിച്ചു. കഴക്കൂട്ടത്തു നിന്നെത്തിയ അഗ്‌നിശമനസേനയാണ് വാതില്‍ തുറന്ന് അകത്തു കയറിയത്. ഉടന്‍ തന്നെ […]
Read more

കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. മലപ്പുറം കരുളായി നെടുങ്കയത്ത് പൂച്ചപ്പാറ നഗർ കോളനയിലെ മണി (39)യാണ് കൊല്ലപ്പെട്ടത്. മാഞ്ചീരി വട്ടികല്ല് പ്രദേശത്തെ വനമേഖലയിൽ വെച്ചാണ് ആക്രമണം നടന്നത്. ഇയാളോടൊപ്പം ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. മണിയുടെ മൃതദേഹം നിലമ്പൂർ ഗവ. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read more

മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു

ബെംഗളൂരു: കര്‍ണാടകയിലെ സിര്‍സിയില്‍ അങ്കണവാടിയില്‍ നിന്ന് മൂത്രമൊഴിക്കാന്‍ അങ്കണവാടിയുടെ പുറത്തേക്ക് പോയ 5 വയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. അഞ്ച് വയസ്സുള്ള മയൂരി സുരേഷ് കുമ്പളപ്പെനവര്‍ ആണ് മരിച്ചത്. സിര്‍സിയിലെ മാരിക്കമ്പ സിറ്റിയിലെ അങ്കണവാടിയില്‍ ഇന്നലെയാണ് സംഭവം. മൂത്രമൊഴിക്കാന്‍ അങ്കണവാടിക്ക് പുറത്തുള്ള പറമ്പിലേക്ക് പോയപ്പോള്‍ പാമ്പുകടിയേല്‍ക്കുകയായിരുന്നു. കുട്ടിക്ക് പാമ്പുകടിയേറ്റെന്ന് വ്യക്തമായിട്ടും ആന്റിവെനം നല്‍കാതെ ഹുബ്ബള്ളിയിലെ മെഡിക്കല്‍ കോളേജിലേക്ക് അയക്കുകയാണ് പ്രാദേശിക ആശുപത്രിയിലെ ഡോക്ടര്‍ ചെയ്തത്. ഹുബ്ബള്ളിയിലെത്തും മുമ്പ് കുട്ടിക്ക് മരണം സംഭവിച്ചിരുന്നു. ഇതോടെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് […]
Read more

പ്രാർത്ഥനകൾ വിഫലം കു​ഴ​ൽ കി​ണ​റി​ൽ വീ​ണ മൂ​ന്നു വ​യ​സു​കാ​രി മ​രി​ച്ചു

പ​ത്ത് ദി​വ​സം നീ​ണ്ട ര​ക്ഷാ ദൗ​ത്യ​ത്തി​നൊ​ടു​വി​ല്‍ കു​ഴ​ൽ കി​ണ​റി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യ മൂ​ന്ന് വ​യ​സു​കാ​രി മ​രി​ച്ചു. ഡി​സം​ബ​ര്‍ 23നാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​നാ​യാ​യ ചേ​ത്‌​ന എ​ന്ന കു​ട്ടി കു​ഴ​ൽ കി​ണ​റി​ൽ വീ​ണ​ത്. തു​ട​ർ​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മം ന​ട​ത്തി​യി​രു​ന്നെ​ങ്കി​ലും വി​ജ​യി​ച്ചി​രു​ന്നി​ല്ല. പി​ന്നീ​ട് ഡ​ൽ​ഹി​യി​ൽ നി​ന്നും ജ​യ്പൂ​രി​ൽ നി​ന്നു​മു​ള്ള വി​ദ​ഗ്ധ സം​ഘം കു​ഴ​ൽ​ക്കി​ണ​റി​നു സ​മാ​ന്ത​ര​മാ​യി കു​ഴി​യെ​ടു​ത്ത് കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഉടൻ തന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.
Read more

സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബുവിന്റെ അമ്മ മരിച്ചു

ഇടുക്കി: ഇടുക്കിയില്‍ സഹകരണ സൊസൈറ്റിക്ക് മുന്നില്‍ ജീവനൊടുക്കിയ സാബു തോമസിന്റെ മാതാവ് ത്രേസ്യാമ്മ (90)മരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കട്ടപ്പന സെന്റ് ജോര്‍ജ് പള്ളിയില്‍ നടക്കും. കട്ടപ്പനയിലെ റൂറല്‍ ഡെവലപ്പ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്‍പിലാണ് സാബു ജീവനൊടുക്കിയത്. ഭാര്യയുടെ ചികിത്സയ്ക്കായാണ് സാബു ബാങ്കില്‍ നിന്നും നിക്ഷേപ തുക തിരികെ ആവശ്യപ്പെട്ടത്. എന്നാല്‍ ബാങ്ക് ജീവനക്കാര്‍ സാബുവിനെ അധിക്ഷേപിക്കുകയായിരുന്നു. തന്റെ മരണത്തിന് ഉത്തരവാദി ബാങ്ക് ആണെന്ന് പറയുന്ന സാബുവിന്റെ ആത്മഹത്യ കുറിപ്പും […]
Read more

Recent News

Advertisement
WhiteswanTV Footer