സർക്കാരിനെ വിമർശിച്ച യൂത്ത് കോൺഗ്രസ് നേതാവിന്റെ റീൽ നീക്കി മെറ്റ
കൊച്ചി: സിഎംആർഎൽ വിഷയത്തിൽ സർക്കാരിനെ വിമർശിച്ച് യൂത്ത് കോൺഗ്രസ് നേതാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച റീൽ നീക്കം ചെയ്ത് മെറ്റ. കോതമംഗലത്തെ യൂത്ത് കോൺഗ്രസ് നേതാവ് എൽദോസ് എൻ. ഡാനിയൽ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പങ്കുവെച്ച പോസ്റ്റാണ് നീക്കം ചെയ്തത്. ഔദ്യോഗിക ഇടപെടലില്ലാതെ ഇത്തരത്തിൽ പോസ്റ്റ് നീക്കം ചെയ്യപ്പെടാൻ സാധ്യതയില്ലെന്നാണ് എൽദോസിന്റെ ആരോപണം. കോൺഗ്രസ് പ്രവർത്തകരുടെ വികാരമാണ് റീലിലൂടെ പങ്കുവെച്ചതെന്ന് എൽദോസ് വ്യക്തമാക്കി. ഇൻസ്റ്റഗ്രാമിൽ റീൽ പങ്കുവെച്ച് 17 മിനിറ്റിനുള്ളിൽ തന്നെ ഇന്ത്യയിൽ കാണാൻ കഴിയാത്ത വിധം പോസ്റ്റ് നീക്കം […]
Read more