Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: diphtheria

ഓസ്ട്രേലിയയിലെ ഡിഫ്തീരിയ വ്യാപനത്തിൽ ഒരു മരണം

ഓസ്ട്രേലിയയിൽ ഡിഫ്തീരിയ വ്യാപനം ആശങ്ക ഉയർത്തുന്നതിനിടെ ഒരാൾ മരിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഏപ്രിലിൽ റോയൽ ഡാർവിൻ ഹോസ്പിറ്റൽയിൽ മരിച്ച വ്യക്തിക്കാണ് ഡിഫ്തീരിയ സ്ഥിരീകരിച്ചത്. 2018ന് ശേഷമുള്ള രാജ്യത്തെ ആദ്യ ഡിഫ്തീരിയ മരണമാണ് ഇത്. ഈ വർഷം മാത്രം രാജ്യത്ത് 245 ഡിഫ്തീരിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1991ന് ശേഷമുള്ള ഏറ്റവും വലിയ ഡിഫ്തീരിയ വ്യാപനമാണിതെന്നാണ് ആരോഗ്യവിഭാഗത്തിന്റെ വിലയിരുത്തൽ. ഇക്കഴിഞ്ഞ മാർച്ചിലാണ് നോർത്തേൺ ടെറിട്ടറിയിൽ രോഗവ്യാപനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. തുടർന്ന് വെസ്റ്റേൺ ഓസ്‌ട്രേലിയ, സൗത്ത് ഓസ്‌ട്രേലിയ, ക്വീൻസ്‌ലാൻഡ് എന്നിവിടങ്ങളിലും […]
Read more

ഡിഫ്തീരിയ ബാധിച്ച് കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്

കറാച്ചി : ശ്വസനേന്ദ്രിയ വ്യൂഹത്തേയും ചര്‍മത്തേയും ബാധിക്കുന്ന ഡിഫ്തീരിയ ബാധിച്ച് പാകിസ്ഥാനിലെ കറാച്ചിയില്‍ ഈ വര്‍ഷം മാത്രം നൂറോളം കുട്ടികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഡിഫ്തീരിയയ്‌ക്കെതിരെ വാക്‌സിന്‍ ലഭ്യമായിരുന്നെങ്കിലും ചികിത്സയില്‍ നിര്‍ണായകമായ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ ലഭിക്കാത്തതിനെ തുടര്‍ന്നണ് വ്യാപകമായ മരണം ഉണ്ടായതെന്ന് പാക് മാധ്യമമായ ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2023ലും സമാനമായ രീതിയില്‍ ഡിഫ്തീരിയ വ്യാപിച്ചിരുന്നു. 140 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും 52 മരണം സ്ഥിരീകരിക്കുകയും ചെയ്തു.സിന്ധ്, കറാച്ചി തുടങ്ങിയ മേഖലകളില്‍ ഡിഫ്തീരിയ ആന്റി ടോക്‌സിന്‍ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix