ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടക ലഭിച്ചുതുടങ്ങി
കൽപ്പറ്റ: ചൂരൽമല–മുണ്ടക്കൈ ദുരന്തബാധിതർക്ക് മുടങ്ങിയ വാടകത്തുക ലഭിച്ചുതുടങ്ങി. ഇന്നലെ വൈകീട്ടോടെയാണ് ദുരന്തബാധിതരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് തുക എത്തിത്തുടങ്ങിയത്. ടൗൺഷിപ്പിൽ വീടിനായി കാത്തിരിക്കുന്ന 287 പേർക്കാണ് വാടക മുടങ്ങിയിരുന്നത്. 1556 പേർക്ക് ദിനബത്തയും 858 പേർക്ക് ഭക്ഷണത്തിനുള്ള കൂപ്പണും ലഭിച്ചുതുടങ്ങി. എല്ലാ മാസവും മൂന്നാം തീയതിയാണ് സാധാരണയായി വാടക ലഭിക്കേണ്ടത്. എന്നാൽ ഇത്തവണ തുക ലഭിക്കാതിരുന്നതോടെ ദുരന്തബാധിതർ വലിയ പ്രതിസന്ധിയിലായിരുന്നു. വാടക മുടങ്ങിയ വിഷയം ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. സാങ്കേതിക തടസ്സം കാരണമാണ് തുക വിതരണം വൈകിയതെന്നായിരുന്നു […]
Read more