ദീപാവലി ആഘോഷത്തിനിടെ തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു, നില ഗുരുതരം
ലഖ്‌നൗ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ഉത്തർപ്രദേശിലെ ബാഗ്പതിൽ നടന്ന സംഭവത്തിൽ 26കാരനായ സൗരഭ് തോമറിനാണ് തലയ്ക്ക് വെടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം മീററ്റിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ദീപാവലി ആഘോഷിക്കാൻ ഗോപാൽപുർ ഗ്രാമത്തിലെ ഖദാനയിലുള്ള വീട്ടിലെത്തിയതായിരുന്നു സൗരഭ്. ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. സൗരഭും കുടുംബവും റോഡിൽ പടക്കം പൊട്ടിക്കുന്നതിനിടെ അയൽവാസികളായ ധീരജ്, മോനു എന്നീ സഹോദരന്മാർ എത്തി എതിർപ്പ് പ്രകടിപ്പിച്ചു. തുടർന്ന് സൗരഭിന്റെ സഹോദരൻ വിനീതുമായി ഇവർ […]
Read more