പിറ്റ് ലൈൻ നിർമാണം വേഗത്തിൽ; ഡിആർഎം പരിശോധിച്ചു
പാലക്കാട് : ഏപ്രിലോടെ കമ്മിഷൻ ചെയ്യാൻ ലക്ഷ്യമിടുന്ന പാലക്കാട് ടൗൺ റെയിൽവേ സ്റ്റേഷനിലെ പിറ്റ് ലൈനിന്റെ നിർമാണപുരോഗതി പരിശോധിക്കാൻ റെയിൽവേ ഡിവിഷനൽ മാനേജർ മധുകർ റൗത്തിന്റെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ സംഘം. ടൗൺ സ്റ്റേഷനിൽ പൂർത്തിയായ പാർക്കിങ് സ്ഥലം വാഹനങ്ങൾക്ക് അനുവദിച്ചു തുടങ്ങി. ട്രെയിനുകളുടെ പ്രാഥമിക പരിപാലനത്തിന് 600 മീറ്റർ ലൈൻ, പ്രധാന തകരാറുകൾ പരിഹരിക്കാൻ സിക്ക് ലൈൻ, കോച്ചുകൾ ക്രെയിൻ ഉപയോഗിച്ചു പൊക്കി സ്ഥാപിക്കാനുള്ള ഷണ്ടിങ് ലൈൻ, പണി പൂർത്തിയായവ മാറ്റിയിടാൻ സ്റ്റേബിൾ ലൈൻ എന്നിവയാണ് […]
Read more