മദ്യപിച്ച് വാഹനമോടിക്കുന്നവർ കുടുങ്ങും; 6199 പേർക്കെതിരെ കേസെടുത്തു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് നടത്തിയ പ്രത്യേക പരിശോധനയിൽ 6,199 പേർക്കെതിരെ കേസെടുത്തു. ഒക്ടോബർ 13ന് രാവിലെ ഏഴ് മണി മുതൽ ഒക്ടോബർ 17ന് രാവിലെ ഏഴ് മണി വരെയായിരുന്നു സ്പെഷ്യൽ ഡ്രൈവ്. ക്രമസമാധാന പരിപാലന വിഭാഗം എഡിജിപി പി. വിജയന്റെ നിർദേശപ്രകാരം സോൺ ഐജിമാർ, റേഞ്ച് ഡിഐജിമാർ, ജില്ലാ പൊലീസ് മേധാവിമാർ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. വിവിധ പൊലീസ് യൂണിറ്റുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനവ്യാപകമായി പരിശോധന നടത്തിയത്. ജില്ല തിരിച്ചുള്ള കണക്കുകൾ പ്രകാരം […]
Read more