Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Drug abuse:

ലഹരി സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ യുവാവിന് ദാരുണാന്ത്യം

കൊല്ലം: പൊരീക്കലിൽ ലഹരി വിൽപ്പന സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ യുവാവ് മരിച്ചു. ഇടവട്ടം ഗോകുലത്തിൽ ഗോകുൽനാഥ് (35) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നോടെയായിരുന്നു സംഭവം. ഇടവട്ടം ജയന്തി നഗറിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് ജയന്തി നഗർ അരുൺ ഭവനിൽ താമസിക്കുന്ന അരുൺ ഒളിവിൽ പോകുകയായിരുന്നു. ഇരുവരും കഞ്ചാവ് വിൽപ്പനയിൽ സജീവമായിരുന്ന സംഘത്തിലെ അംഗങ്ങളാണെന്ന് പൊലീസ് അറിയിച്ചു. ജയന്തി നഗർ സ്വദേശി ജോസിന്റെ വീട്ടുമുന്നിലായിരുന്നു ഏറ്റുമുട്ടൽ നടന്നത്. അലർച്ച കേട്ട് പുറത്തേക്ക് വന്ന അയൽവാസികളാണ് ഗോകുലിനെ […]
Read more

വന്‍ കഞ്ചാവ് വേട്ട ; 19 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍

വയനാട്: മുത്തങ്ങയില്‍ വന്‍ കഞ്ചാവ് വേട്ട. 19 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. അടിവാരം സ്വദേശി കെ.ബാബു, വീരാജ്‌പേട്ട സ്വദേശി കെ.ഇ.ജലീല്‍ എന്നിവരാണ് പിടിയിലായത്. കര്‍ണാടക ആര്‍ടിസി വഴി കേരളത്തിലേക്ക് കടത്തിയ കഞ്ചാവാണ് സുല്‍ത്താന്‍ബത്തേരി പോലീസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് നടത്തിയ വാഹന പരിശോധനയില്‍ പിടികൂടിയത്. ഒഡീഷയില്‍ നിന്നാണ് കഞ്ചാവ് എത്തിച്ചെതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. രണ്ട് ബാഗുകളിലാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
Read more

ലഹരിവ്യാപനം: മുഖ്യമന്ത്രി വിളിച്ച ഉന്നതതലയോഗം ഇന്ന്

തിരുവനന്തപുരം: ലഹരി വ്യാപനം തടയുന്നതിനുള്ള നടപടികൾ വിലയിരുത്താൻ മുഖ്യമന്ത്രിയുടെ നേത്രത്വത്തിൽ ഇന്ന് 11 മണിക്ക് യോഗം നടക്കും .മന്ത്രിമാരും മറ്റ് ഉന്നത പോലീസ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും . ലഹരി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട പദ്ധതികളും യോഗത്തില്‍ പൊലീസും എക്‌സൈസും അവതരിപ്പിക്കും എന്നാണ് വിവരം. കൂടാതെ ഈ മാസം 30 ന് ലഹരി വ്യാപനം തടയുന്നതിനായി വിദ്യാർത്ഥി-യുവജന സംഘടനകളുടെ യോ​ഗവും മുഖ്യമന്ത്രി വിളിച്ചിട്ടുണ്ട്. വ്യാപനം തടയുന്നതിന് സംസ്ഥാന വ്യാപക റെയ്ഡിന് സമഗ്ര പദ്ധതി തയ്യാറാക്കാന്‍ എക്‌സൈസ്- പൊലീസ് […]
Read more

Recent News

Advertisement
WhiteswanTV Footer