ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ഇന്ന് കൂടുതല്‍ പേരെ ചോദ്യം ചെയ്യും
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓം പ്രകാശ് പ്രതിയായ ലഹരി കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ഓം പ്രകാശ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ സന്ദര്‍ശനം നടത്തിയവരെയാണ് ചോദ്യം ചെയ്യുക. ഹോട്ടലില്‍ എത്തിയവരുടെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കുന്നുണ്ട്. ഫോറന്‍സിക് പരിശോധനാ ഫലം ലഭിച്ച ശേഷമായിരിക്കും തുടര്‍നടപടികള്‍. ഓം പ്രകാശിനെ കാണാനായി ഹോട്ടല്‍ മുറിയില്‍ എത്തിയെന്ന ആരോപണത്തില്‍ നടന്‍ ശ്രീനാഥ് ഭാസിയെയും നടി പ്രയാഗ മാര്‍ട്ടിനെയും ഇന്നലെ ചോദ്യം ചെയ്തിരുന്നു. കൊച്ചി എളമക്കര സ്വദേശി ബിനു ജോസഫ് ആണ് […]
Read more