Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: EcoSensitiveAreas

പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ; പട്ടികയിൽ 33 വില്ലേജുകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. പരിസ്ഥിതി ഡയറക്ടറേറ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഇതുസംബന്ധിച്ച ഭൂപടം പ്രസിദ്ധീകരിച്ചത്. സംസ്ഥാനത്തെ 33 വില്ലേജുകൾ പരിസ്ഥിതി ലോല മേഖലയായി പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി ലോല പ്രദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഭൂപടം വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്നത്. പട്ടികയിൽ ഉൾപ്പെട്ട വില്ലേജുകളുടെ ഭൂമിശാസ്ത്രപരമായ വിവരങ്ങൾ ഭൂപടത്തിലൂടെ പരിശോധിക്കാനാകും.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix