വീർ ഗാർഡിയൻ 2026; ജാപ്പനീസ് വ്യോമസേനാ സംഘം ഇന്ത്യയിലെത്തി
ന്യൂഡൽഹി: ഇന്ത്യയും ജപ്പാനും തമ്മിലുള്ള പ്രതിരോധ സഹകരണത്തിന് കൂടുതൽ ശക്തി പകരുന്ന സംയുക്ത വ്യോമാഭ്യാസത്തിന് തുടക്കമായി. ‘വീർ ഗാർഡിയൻ 2026’ വ്യോമാഭ്യാസത്തിൽ പങ്കെടുക്കുന്നതിനായി ജാപ്പനീസ് വ്യോമസേനയുടെ ആദ്യ സംഘം ഇന്ത്യയിലെത്തി. സെപ്റ്റംബർ 22 വരെയാണ് ഇന്ത്യൻ വ്യോമസേനയുമായി സംയുക്ത അഭ്യാസം നടക്കുക. ഇന്ത്യൻ വ്യോമസേനയുടെ സുഖോയ്-30 എംകെഐ യുദ്ധവിമാനങ്ങൾ അഭ്യാസത്തിൽ പങ്കെടുക്കും. ജപ്പാന്റെ എഫ്-2, എഫ്-15 യുദ്ധവിമാനങ്ങളും അഭ്യാസത്തിന്റെ ഭാഗമാകും. ഇരു രാജ്യങ്ങളുടെയും വ്യോമസേനകൾ തമ്മിലുള്ള സഹകരണവും പ്രവർത്തന മികവും കൂടുതൽ മെച്ചപ്പെടുത്തുകയാണ് സംയുക്ത വ്യോമാഭ്യാസത്തിന്റെ പ്രധാന […]
Read more








