മോഷണക്കേസ്: പ്രതിയെന്നു സംശയിച്ച് കസ്റ്റഡിയിൽ യുവാവിന് ക്രൂരമർദനം
മൂവാറ്റുപുഴ: മോഷണക്കേസിൽ ആളുമാറി കസ്‌റ്റഡിയിൽ എടുത്ത യുവാവിന് പൊലീസിന്റെ കസ്റ്റഡി മർദനത്തിൽ നട്ടെല്ലിനും കഴുത്തിനും ഗുരുതര പരിക്ക്. കസ്റ്റഡി മർദനത്തിനെതിരെ യുവാവ് മുഖ്യമന്ത്രിക്കും റൂറൽ ജില്ല പൊലീസ് മേധാവിക്കും പൊലീസ് കംപ്ലെയ്ൻ്റ്സ് അതോറിറ്റിക്കും പരാതി നൽകി. ഇലക്ട്രിക് വയറിങ് തൊഴിലാളിയായ പെരുമ്പല്ലൂർ മടത്തി കുടിയിൽ അമൽ ആന്റണി ആണ് ചെയ്യാത്ത കുറ്റത്തിന് പൊലീസ് മർദനം ഏൽക്കേണ്ടിവന്നെന്നു പരാതി നൽകിയത്. കഴിഞ്ഞ 12ന് ഉച്ചയ്ക്ക് അമ്മയ്ക്കും ഭാര്യയ്ക്കും ഒരു വയസ്സുള്ള മകൾക്കുമൊപ്പം ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്നതിനിടെ നാലംഗ പൊലീസ് […]
Read more



