Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: flightdelay

സ്‌പൈസ് ജെറ്റ് വലച്ച് തന്നെ; ഇന്നലെ രാത്രി പോകേണ്ട യാത്രക്കാർ ഇപ്പോഴും എയർപോർട്ടിൽ

കൊച്ചി: വിമാന സർവീസുകൾ വൈകുന്നതിനെ തുടർന്ന് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി സ്‌പൈസ് ജെറ്റ്. ഇന്നലെ രാത്രി 11.30ന് ഫുജൈറയിലേക്കും പുലർച്ചെ ഒന്നിന് ദുബായിലേക്കും പോകേണ്ട യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. വിമാനം വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കാത്തിരിക്കാൻ ആവശ്യമായ സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തുടർച്ചയായി സർവീസുകൾ വൈകുന്നത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുകയാണെന്നും അവർ ആരോപിച്ചു. അതേസമയം, സംഭവത്തിൽ സിയാലോ ടെർമിനൽ മാനേജരോ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും യാത്രക്കാർ […]
Read more

സ്‌പൈസ് ജെറ്റ് വീണ്ടും വൈകി; കൊച്ചി–ഫുജൈറ യാത്രക്കാർ ദുരിതത്തിൽ

കൊച്ചി: സ്‌പൈസ് ജെറ്റ് വിമാനം വൈകിയതോടെ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാർ ദുരിതത്തിൽ. ഇന്ന് രാവിലെ 11.45ന് കൊച്ചിയിൽ നിന്ന് ഫുജൈറയിലേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് വൈകുന്നത്. വിമാന സർവീസുകൾ തുടർച്ചയായി വൈകുന്ന സാഹചര്യത്തിൽ കടുത്ത നടപടി സ്വീകരിക്കുമെന്ന് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് വീണ്ടും വിമാനം വൈകുന്നത്. ഇന്ന് പുലർച്ചെ 12.25ന് കൊച്ചിയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്‌പൈസ് ജെറ്റ് വിമാനം രാവിലെ 9.40നാണ് സർവീസ് നടത്തിയത്. സർവീസ് വൈകാനുള്ള കാരണം വിമാനക്കമ്പനി […]
Read more

സാങ്കേതിക തകരാര്‍, മുംബൈയില്‍ നിന്ന് ലണ്ടനിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു

മുംബൈ: സാങ്കേതിക തകരാര്‍ മുംബൈയില്‍ നിന്ന് ലണ്ടനിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനം വൈകുന്നു. ഇന്ന് രാവിലെ അഞ്ചുമണിക്ക് പോകേണ്ട വിമാനം ഇതുവരെ പുറപെട്ടിട്ടില്ല. മുംബൈയില്‍ നിന്നും ലണ്ടനിലേക്കുള്ള വിമാനമാണ് വൈകുന്നത്. വിമാനത്തിന് സാങ്കേതിക തകരാറെന്ന് എയര്‍ ഇന്ത്യ വിശദീകരണം. പുതിയ വിമാനത്തില്‍ അരമണിക്കൂറിനകം യാത്ര പുറപെടുമെന്നാണ് എയര്‍ ഇന്ത്യ അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നത്. നിരവധി യാത്രക്കാരാണ് വിമാനത്താവളത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങളാണ് അവസാന നിമിഷത്തില്‍ എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ടേക്ക് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix