ഇഡി ആക്രമണക്കേസ്; പ്രോസിക്യൂട്ടർക്കെതിരെ അസാധാരണ നടപടിയുമായി സർക്കാർ
തിരുവനന്തപുരം: ഇഡി ആക്രമണക്കേസിൽ പ്രതിക്ക് അനുകൂലമായി വാദിച്ചെന്ന ആരോപണത്തെ തുടർന്ന് സർക്കാർ പ്രോസിക്യൂട്ടർ ഗീനാകുമാരിക്കെതിരെ അസാധാരണ നടപടി സ്വീകരിക്കാൻ തീരുമാനിച്ചു. പ്രതിയുടെ ജാമ്യത്തിനെതിരെ ഹൈക്കോടതിയിൽ നൽകുന്ന അപ്പീലിൽ ഗീനാകുമാരിയെ എതിർകക്ഷിയാക്കാനാണ് സർക്കാർ തീരുമാനം. ഈ അപ്പീൽ നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും. കേസിലെ ഒമ്പതാം പ്രതിയായ ഹരീഷ് കുമാറിനെ കസ്റ്റഡിയിൽ വേണ്ടെന്ന നിലപാടാണ് ഗീനാകുമാരി കോടതിയിൽ സ്വീകരിച്ചത്. ഇത് പൊലീസിന്റെ റിപ്പോർട്ടിന് വിരുദ്ധമായിരുന്നുവെന്നാണ് സർക്കാർ വിലയിരുത്തൽ. ഒരു സർക്കാർ പ്രോസിക്യൂട്ടർക്കെതിരെ സർക്കാർ തന്നെ കോടതിയെ സമീപിക്കുന്നത് അപൂർവ സംഭവമായാണ് […]
Read more




