Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: girlchild

വയറിളക്കവും ഛര്‍ദ്ദിയും, ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിനി മരിച്ചു

കോഴിക്കോട്:വയറിളക്കവും ഛര്‍ദ്ദിയെയും തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു.വളയം സ്വദേശി സജീവന്റെയും ഷൈജയുടെയും മകള്‍ ദേവതീര്‍ത്ഥ(14)യാണ് മരിച്ചത്.രണ്ട് ദിവസം മുമ്പ് വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഭക്ഷ്യവിഷ ബാധ മൂലമാണ് മരണമെന്നാണ് സംശയം.വളയം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ദേവതീര്‍ത്ഥ.പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ മരണകാരണം സ്ഥിരീകരിക്കാനാകൂ.
Read more

നൃത്ത പരിശീലനത്തിനിടെ പതിമൂന്നുകാരി കുഴഞ്ഞു വീണു മരിച്ചു

കാസര്‍കോട്:നൃത്ത പരിശീലനത്തിനിടെ കുഴഞ്ഞു വീണ് പതിമൂന്നുകാരി മരിച്ചു.കാസര്‍കോട് തൊട്ടി കിഴക്കേക്കരയില്‍ പരേതനായ തായത്ത് വീട്ടില്‍ രവീന്ദ്രന്റെ മകള്‍ ശ്രീനന്ദയാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു സംഭവം.കുഴഞ്ഞുവീണ കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.പാക്കം ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് ശ്രീനന്ദ.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix