ഗോൾഡി ബ്രാറിനെ പിടികൂടാൻ സഹായിച്ചാൽ കോടികൾ പാരിതോഷികം
വാഷിങ്ടൻ: കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഇന്ത്യൻ ഗ്യാങ്സ്റ്റർ ഗോൾഡി ബ്രാറിനെ പൂട്ടാൻ അമേരിക്ക. അരുംകൊലയും അക്രമവും ലഹരിക്കടത്തുമായി യുഎസിലും കാനഡയിലും ഭീതിവിതയ്ക്കുന്ന അധോലോക കുറ്റവാളി സതീന്ദർജിത് സിങ് എന്ന ഗോൾഡി ബ്രാറിനെ ഏറ്റവും പ്രധാനപ്പെട്ട 10 പിടികിട്ടാപ്പുള്ളികളുടെ പട്ടികയിൽ പെടുത്തി എഫ്ബിഐയുടെ നിർണായക നീക്കം. ലോറൻസ് ബിഷ്ണോയ് ക്രിമിനൽ സംഘത്തിന്റെ വടക്കേ അമേരിക്കൻ മേഖലാതലവനായ ഗോൾഡിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഡോളർ പാരിതോഷികവും പ്രഖ്യാപിച്ചു. കയ്യിൽ ആയുധമുണ്ടാകുമെന്നും സൂക്ഷിക്കണമെന്നും രക്ഷപ്പെടാൻ ശ്രമിച്ചേക്കുമെന്നും എഫ്ബിഐ മുന്നറിയിപ്പു നൽകി. […]
Read more